ഇന്ത്യ മുന്നണി യോഗം ഈ മാസം 7ന്.

ബീഹാർ വോട്ടർ പട്ടിക പരിഷ്‌കരണം, ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പും യോഗത്തിൽ മുഖ്യ അജണ്ടയാകും. ഒരിടവേളയ്ക്കു ശേഷമാണ് ഇന്ത്യ മുന്നണി സജീവമാക്കുന്നത്. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ ബീഹാർ വോട്ടർപട്ടിക പരിഷ്‌കരണം ദേശീയ വിഷയമായി ഉയർത്തി പ്രതിഷേധിക്കാനാണ് നീക്കം. വരുന്ന വ്യാഴാഴ്‌ച ചേരുന്ന യോഗത്തിൽ ബീഹാർ വോട്ടർപട്ടിക പരിഷ്കരണവും ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പും മുഖ്യഅജണ്ടയായി വെച്ച് ചർച്ച ചെയ്യും.ടിഎംസി യോഗത്തിൽ പങ്കെടുക്കും. വരുന്ന വെള്ളിയാഴ്‌ച ഇന്ത്യ മുന്നണിയിലെ എംപിമാർ തിരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് നടത്തും. യോഗത്തിന് ശേഷം തിരഞ്ഞെടുപ്പ് ക്രമക്കേടുകളുമായി ബന്ധപ്പെട്ട് കോൺഗ്രസ് ശേഖരിച്ച തെളിവുകൾ സംബന്ധിച്ച് രാഹുൽ ഗാന്ധി നേതാക്കളോട് വിവരിക്കും. ശേഷം രാഹുൽ മുന്നണി നേതാക്കൾക്ക് അത്താഴ വിരുന്ന് ഒരുക്കും. ഓഗസ്റ്റ് അഞ്ചിന് തിരഞ്ഞെടുപ്പ് ക്രമക്കേടിനെതിരെ ബെംഗളൂരുവിൽ നടക്കുന്ന പ്രതിഷേധം രാഹുൽ ഗാന്ധി നയിക്കും. ഈ മാസം 8ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ആസ്ഥാനത്തേക്ക് ഇന്ത്യ മുന്നണിയിലെ എംപിമാർ വൻ പ്രതിഷേധ മാർച്ച് നടത്തും. പാർലമെന്റിൽ നിന്നായിരിക്കും മാർച്ച് ആരംഭിക്കുക. ഇന്ത്യ മുന്നണി യോഗത്തിൽ തൃണമൂൽ കോൺഗ്രസ് പാർട്ടി പങ്കെടുക്കും എന്നാണ് വിവരം. ആംആദ്‌മി വിട്ട് നിൽക്കാൻ ആണ് സാധ്യത. ബീഹാർ വോട്ടർപട്ടിക പരിഷ്കരണത്തിനെതിരെ ആംആദ്‌മി പാർട്ടിയും വിമർശനം ഉന്നയിച്ചിരുന്നു. എന്നാൽ ഇന്ത്യ മുന്നണിയുമായി വീണ്ടും കൈകോർത്ത് പോരാടുമോ എന്നാണ് ഉയരുന്ന ചോദ്യം.

Leave a Reply

spot_img

Related articles

ലൈഫ് മിഷൻ; പ്രചാരണങ്ങള്‍ തികച്ചും അടിസ്ഥാനരഹിതം: മന്ത്രി കെ.എം. ഷാജി

സംസ്ഥാനത്തെ പാവപ്പെട്ടവർക്കായി നടപ്പിലാക്കിക്കൊണ്ടിരിക്കുന്ന 'ലൈഫ് മിഷൻ' ഭവന പദ്ധതി പുതിയ യുഡിഎഫ് സർക്കാർ പൊളിച്ചെഴുതാനോ നിർത്തലാക്കാനോ പോകുന്നു എന്ന രീതിയില്‍ വരുന്ന പ്രചാരണങ്ങള്‍ തികച്ചും...

വിജയലഹരിയിൽ പരിസരബോധം മറന്നു: ചെറിയാൻ ഫിലിപ്പ്

തെരഞ്ഞെടുപ്പു വിജയലഹരിയിൽ പരിസരബോധം മറന്നാണ് ഇന്ദിരാ ഭവനിൽ അനേകം ക്യാമറകൾക്കും മാധ്യമപ്രവർത്തകർക്കും മുമ്പിൽ ആൺ-പെൺ വ്യത്യാസമില്ലാതെ എല്ലാ കോൺഗ്രസ് എം.എൽ.എ മാരെയും സ്നേഹത്തോടെ ആലിംഗനം...

മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്തു

എറണാകുളം മലയിടം തുരുത്തില്‍ ദളിത് കുടുംബങ്ങള്‍ക്കെതിരായ പൊലീസ് നടപടിയില്‍ കേസെടുത്ത് പൊലീസ്.സിപിഎം നേതാക്കളും മേഖലയിലെ താമസക്കാരുമായ ദളിത് കുടുംബാംഗങ്ങളും അടക്കം 50 പേർക്കെതിരെ പൊലീസ്...

ആഫ്രിക്കൻ രാജ്യങ്ങളില്‍ എബോള വൈറസ് രോഗബാധ; ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ

ആഫ്രിക്കൻ രാജ്യങ്ങളില്‍ പൊട്ടിപ്പുറപ്പെട്ട എബോള വൈറസ് രോഗബാധയുടെ പശ്ചാത്തലത്തില്‍ ഇന്ത്യയില്‍ ഉന്നതതല യോഗം ചേർന്ന് കേന്ദ്ര സർക്കാർ.കേന്ദ്ര ആരോഗ്യ സെക്രട്ടറിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തില്‍...