ലോക സംഗീത രംഗത്തെ ഏറ്റവും ജനപ്രിയ പുരസ്കാരമായ ഗ്രാമി അവാർഡിൽ തിളങ്ങി ഭാരതം.മികച്ച ഗ്ലോബൽ മ്യൂസിക് ആൽബത്തിനുള്ള പുരസ്കാരം കരസ്ഥമാക്കി ശങ്കർ മഹാദേവന്റെയും സക്കീർ ഹുസൈന്റെയും ബാൻഡായ ശക്തി.‘ദിസ് മെമന്റ്’ എന്ന ആൽബമാണ് പുരസ്കാരം സ്വന്തമാക്കിയത്.ഗിറ്റാറിസ്റ്റ് ജോൺ മക്ലാഫ്ലിൻ, ഗായകൻ ശങ്കർ മഹാദേവൻ, താളവാദ്യ വിദഗ്ധൻ വി സെൽവഗണേഷ്, വയലിനിസ്റ്റ് ഗണേഷ് രാജഗോപാലൻ എന്നിവർ ചേർന്നാണ് ദിസ് മൊമന്റ് യാഥാർത്ഥ്യമാക്കിയത്.പുരസ്കാരം പ്രഖ്യാപിക്കപ്പെട്ടതിന് പിന്നാലെ സംഗീത ലോകത്തെ നിരവധി പേരാണ് അഭിനന്ദനം അറിയിക്കുന്നത്.
ഇന്ത്യ എല്ലാ ദിശയിലും തിളങ്ങുന്നുവെന്നാണ് സംഗീത സംവിധായകനും ഗ്രാമി ജേതാവുമായ റിക്കി കെജ് പറഞ്ഞത്.ബാൻഡിലൂടെ ശങ്കർ മഹാദേവൻ, സെൽവഗണേഷ് വിനായക്രം, ഗണേഷ് രാജഗോപാലൻ, ഉസ്താദ് സക്കീർ ഹുസൈൻ എന്നിവർക്കാണ് ഇന്ത്യയിൽ നിന്ന് അവാർഡ് ലഭിച്ചുവെന്നും അതിയായ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.