ഇന്ത്യ-സൗത്ത് ആഫ്രിക്ക ടി20 പരമ്പര: ബാറ്റിംഗ് തെരഞ്ഞെടുത്ത് ഇന്ത്യ

ദക്ഷിണാഫ്രിക്കയുമായുള്ള ടി ട്വന്റി പരമ്പരയില്‍ മൂന്നാം മത്സരത്തില്‍ ടോസ് നേടിയ ഇന്ത്യ ബാറ്റിംഗ് തെരഞ്ഞെടുത്തു. സെഞ്ചുറിയനില്‍ അല്‍പ്പ സമയത്തിനകം മത്സരം തുടങ്ങും. നാല് മത്സരങ്ങളുള്ള പരമ്പരയില്‍ ഇരു ടീമുകളും ഓരോ മല്‍സരം വീതം വിജയിച്ചിട്ടുണ്ട്. ആദ്യ മത്സരത്തില്‍ മലയാളി താരം സഞ്ജു സാംസണിന്റെ സെഞ്ച്വറി മികവില്‍ ഇന്ത്യ 61 റണ്‍സിന് ജയിച്ചപ്പോള്‍ രണ്ടാമത്തെ മത്സരം ദക്ഷിണാഫ്രിക്ക സ്വന്തമാക്കി. മൂന്ന് വിക്കറ്റിനായിരുന്നു വിജയം. ഇന്നത്തെ മത്സരത്തില്‍ സഞ്ജു സാംസണും അഭിഷേക് ശര്‍മ്മയുമാണ് ഓപ്പണിങ് ബാറ്റര്‍മാരായി ഇറങ്ങുന്നത്.കഴിഞ്ഞ മല്‍സരത്തില്‍ തകര്‍ന്നടിഞ്ഞ ഇന്ത്യന്‍ ബാറ്റിങ് നിര ഉയര്‍ത്തെഴുന്നേല്‍ക്കുമെന്നുള്ള പ്രതീക്ഷയിലാണ് ആരാധകര്‍. സഞ്ജു സാംസണിന്റെ ബാറ്റിംഗ് വെടിക്കെട്ട് വീണ്ടും കാണാമെന്ന പ്രതീക്ഷയും ആരാധകര്‍ പങ്കുവെക്കുന്നുണ്ട്. ആദ്യ കളിയില്‍ സെഞ്ചുറി നേടിയ സഞ്ജു രണ്ടാം മത്സരത്തില്‍ പൂജ്യത്തിന് പുറത്തായിരുന്നു. സെഞ്ചുറിയനിലും പേസര്‍മാര്‍ക്ക് അനുകൂല പിച്ചാണ്.തെളിഞ്ഞ കാലാവസ്ഥയാണ് എന്നാണ് പുറത്തുവന്നിരിക്കുന്ന കാലാവസ്ഥ റിപ്പോര്‍ട്ട്. മഴ പെയ്യാനുള്ള സാധ്യത തീര്‍ത്തും കുറവാണെന്നുള്ള വിവരങ്ങളും വന്നിട്ടുണ്ട്

Leave a Reply

spot_img

Related articles

അർജന്റീന താരങ്ങൾക്കെതിരെ നടപടിയുമായി ഫിഫ

ഫുട്‌ബോൾ ലോകകപ്പ് ഫൈനലിനു ശേഷം സ്പെയിൻ താരങ്ങളെ ആക്രമിച്ചതിന് അർജന്റീന താരങ്ങൾക്കെതിരെയും, സഹപരിശീലകനെ തിരെയും അച്ചടക്ക നടപടി സ്വീകരിച്ച് രാജ്യാന്തര ഫുട്ബോൾ ഭരണസമിതിയായ ഫിഫ....

അജിങ്ക്യ രഹാനെ വിരമിച്ചു

ഇന്ത്യൻ ക്രിക്കറ്റിലെ ഏറ്റവും വിശ്വസ്‌തനായ ബാറ്റർമാരിൽ ഒരാളും മുൻ ക്യാപ്റ്റനുമായ അജിങ്ക്യ രഹാനെ ക്രിക്കറ്റിന്‍റെ എല്ലാ ഫോർമാറ്റുകളിൽ നിന്നും വിരമിച്ചു.സമൂഹമാധ്യമത്തില്‍ പങ്കുവെച്ച വികാരഭരിതമായ വീഡിയോ...

വൈഭവിന് 19 പന്തില്‍ ഫിഫ്റ്റി, സിംബാബ്‌വെയെ തകര്‍ത്ത് ഇന്ത്യ; നായകനായി ശ്രേയസിന് ആദ്യ ജയം

തുടര്‍ച്ചയായി ആറ് തോല്‍വികള്‍ക്കൊടുവില്‍ ലോക ചാമ്പ്യന്‍മാര്‍ക്ക് ആശ്വാസ ജയം. സിംബാബ്‌വെയ്‌ക്കെതിരായ ഒന്നാം ട്വന്റി 20 മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് ഇന്ത്യ ജയിച്ചത്.ഓപ്പണറായ കൗമാര താരം...

ഗോൾഡൻ ബൂട്ട് കിലിയൻ എംബാപ്പെയ്ക്ക്

ലോകകപ്പ് ഫുട്ബോളിൽ ഏറ്റവും കൂടുതൽ ഗോളുകൾ നേടുന്ന കളിക്കാരനുള്ള ഗോൾഡൻ ബൂട്ട് പുരസ്കാരം ഫ്രാൻസ് താരം കിലിയൻ എംബാപ്പെയ്ക്ക്. ടൂർണമെന്റിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച...