ഇന്ത്യ മൂന്നാം സാമ്പത്തിക ശക്തിയാകും: രാഷ്ട്രപതി

ആഗോള സാമ്പത്തിക ശക്തികളില്‍ മൂന്നാമത്തെ വലിയ സാമ്പത്തിക ശക്തിയായി ഇന്ത്യ മാറുകയാണെന്ന് രാഷ്ട്രപതി ദ്രൗപദി മുര്‍മു. യുവാക്കളുടെ വിദ്യാഭ്യാസം, തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കല്‍ എന്നിവയ്ക്കാണ് സര്‍ക്കാര്‍ പ്രത്യേക ശ്രദ്ധ കൊടുക്കുന്നതെന്നും രാഷ്ട്രപതി പറഞ്ഞു.പാര്‍ലമെന്റിനെ അഭിസംബോധന ചെയ്യുകയായിരുന്നു രാഷ്ട്രപതി.

നമ്മള്‍ രാജ്യത്തിന്റെ 75ാം സ്വാതന്ത്യദിനം ആഘോഷിച്ചു. ബി.ആര്‍ അംബേദ്കര്‍ ഉള്‍പ്പെടെ ഭരണഘടനാ കമ്മിറ്റിയിലെ അംഗങ്ങളെ അഭിവാദ്യം ചെയ്യുകയാണ്. പ്രധാനമന്ത്രി ആവാസ് യോജനയിലൂടെ ധാരാളം മനുഷ്യര്‍ക്കു വീട് ലഭിച്ചു. ഗോത്ര വിഭാഗത്തിലെ 5 കോടി വരുന്ന ജനതയ്ക്ക് പ്രയോജനപ്പെടുന്ന പദ്ധതി സര്‍ക്കാര്‍ ആരംഭിച്ചു.എഴുപതു വയസ്സിനു മുകളിലുള്ള എല്ലാവര്‍ക്കും ആയുഷ്മാന്‍ ഭാരത് പദ്ധതിയില്‍ ആരോഗ്യ ഇന്‍ഷുറന്‍സ് ഉറപ്പാക്കി.6 കോടി മുതിര്‍ന്ന പൗരര്‍ക്കാണ് ഇതിന്റെ പ്രയോജനം ലഭ്യമായത്. ഒരു രാജ്യം ഒരു തിരഞ്ഞെടുപ്പ്, വഖഫ് ഭേദഗതി ബില്‍ തുടങ്ങിയവയുമായി സര്‍ക്കാര്‍ മുന്നോട്ടു പോവുകയാണ്.പ്രയാഗ്‌രാജിലെ മഹാകുംഭമേള നമ്മുടെ സാംസ്‌കാരിക പാരമ്പര്യത്തിന്റെ ഉത്സവമാണ്. ഇന്ത്യയിലെയും വിദേശത്തെയും കോടിക്കണക്കിനു തീര്‍ത്ഥാടകരാണു ഇവിടേക്കെത്തുന്നത്. ഈയെടുണ്ടായ അപകടത്തില്‍ മരിച്ചര്‍ക്ക് ആദരാഞ്ജലി അര്‍പ്പിക്കുന്നു. പരുക്കേറ്റവര്‍ എത്രയും പെട്ടെന്ന് സാധാരണ ജീവിതത്തിലേക്കു തിരിച്ചെത്താന്‍ ഞാന്‍ പ്രാര്‍ഥിക്കുകയാണ്. വനിതകളുടെ ഉന്നമനത്തിന് സര്‍ക്കാര്‍ വളരെയധികം പ്രാധാന്യം നല്‍കുന്നുണ്ട്. യുദ്ധവിമാനങ്ങള്‍ പറത്തുന്നതില്‍, സേനകളില്‍, കോര്‍പ്പറേറ്റ് സ്ഥാപനങ്ങളില്‍ എല്ലായിടത്തും സ്ത്രീസാന്നിധ്യം വളരെയേറെ വര്‍ധിച്ചതില്‍ രാജ്യം അഭിമാനിക്കുന്നുണ്ടെന്നും രാഷ്ട്രപതി പറഞ്ഞു.

Leave a Reply

spot_img

Related articles

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം

പാർലമെൻ്റിൻ്റെ രണ്ടാം ഘട്ട ബജറ്റ് സമ്മേളനത്തിന് ഇന്ന് തുടക്കം.ലോക്‌സഭ സ്പീക്കർ ഓം ബിർലയെ മാറ്റണമെന്ന പ്രതിപക്ഷ പ്രമേയം ലോക്‌സഭ ആദ്യ ദിവസം തന്നെ ചർച്ചക്കെടുക്കും....

ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി യും, പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും

ലോകകപ്പിലെ ചരിത്രവിജയത്തിലൂടെ കിരീടം നിലനിർത്തിയ ഇന്ത്യൻ ടീമിനെ അഭിനന്ദിച്ച്‌ രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും. ഇന്ത്യൻ ടീമിന്റെ...

രാജ്യത്ത് പാചക വാതക വില കൂട്ടി

രാജ്യത്ത് പാചക വാതക വില കൂട്ടി.പശ്ചിമേഷ്യന്‍ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ ആണ് ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ വില ഉള്‍പ്പെടെ വര്‍ധിപ്പിച്ചത്.14.2 കിലോഗ്രാം ഗാര്‍ഹിക എല്‍പിജി സിലിണ്ടറുകളുടെ...

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു

യുപിഎസ്‌സി സിവിൽ സർവീസ് മെയിൻ പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു.958 പേർ സിവിൽ സർവീസ് യോഗ്യത നേടി.അനുജ് അഗ്നിഹോത്രിക്കാണ് ഒന്നാം റാങ്ക്. രണ്ടാം റാങ്ക് രാജേശ്വരി...