ചങ്ങനാശ്ശേരിയിലെ ഇന്ത്യൻ കോഫി ഹൗസിന്റെ പ്രവർത്തനം അവസാനിപ്പിക്കുന്നു

ചങ്ങനാശ്ശേരിയിൽ പ്രവർത്തിക്കുന്ന ഇന്ത്യൻ കോഫി ഹൗസിന്റെ പ്രവർത്തനം ഈ മാസം അവസാനിപ്പിക്കുന്നു. പ്രവർത്തനം അവസാനിപ്പിക്കുന്നത് അറിയിച്ചുള്ള കത്ത് കോഫി ഹൗസിൽ പതിപ്പിച്ചു.

1977-ൽ ചങ്ങനാശ്ശേരി കെ .എസ്.ആർ.ടി.സി. ബസ്സ്റ്റാൻഡിന് സമീപം പായിക്കാട്ട് ബിൽഡിങ്ങിലാണ് ഇവിടെ കോഫി ഹൗസ് പ്രവർത്തനമാരംഭിച്ചത്. പിന്നീട് കുരിശു മൂട്ടിലേക്ക് മാറ്റി. ചങ്ങനാശ്ശേരിക്കാരുടെ രാഷ്ട്രീയ ചർച്ചകൾ സജീവമായിരുന്ന ഇടയായിരുന്നു ഒരു കാലത്ത് ബസ്സ്റ്റാൻഡിനു സമീപത്തെ കോഫീ ഹൗസ്.

വഴിയോര ങ്ങളിലെ കാപ്പി, ചായ, ചെറുകടി സ്ഥാപനങ്ങളും വീട്ടിലൂണും വ്യാപകമായതാണ് ഇവിടെ ഇന്ത്യൻ കോഫി ഹൗസിന് തിരിച്ചടിയായത്.കോഫി ഹൗസിൻ്റെ മാത്രം പ്രത്യേക സ്വാദുള്ള നെയ്‌റോസ്റ്റും, മസാലദോശയും ബീറ്റ്റൂട്ട് മസാലയും ഉഴുന്നുവടയും കൊതിയൂറുന്ന കാപ്പിയും ബീഫ് ഓംലെറ്റും വെജ് കട് ലറ്റുമൊക്കെ ഇനി ചങ്ങനാശ്ശേരിയിലെ സാധാരണക്കാർക്ക് കഴിക്കുവാൻ മറ്റ് സ്ഥലങ്ങളിലെ കോഫീ ഹൗസുകളെ ആശ്രയിക്കേണ്ടിവരും.

Leave a Reply

spot_img

Related articles

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു

കൊമ്പൻ ചെറുശേരി രാജ ചരിഞ്ഞു. കടുത്തുരുത്തി വെള്ളാശേരി സ്വദേശി ചെറുശേരി ബിബിന്റെ ആനയാണു രാജ. 49 വയസുണ്ടായിരുന്നു.ഹൃദയസ്‌തംഭനമാണ് ആന ചരിയാൻ കാരണമെന്നാണു പ്രാഥമിക നിഗമനം. ആനയുടെ...

സ്വകാര്യ ചാനൽ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു

സ്വകാര്യ ചാനൽ വാർത്താ സംഘം സഞ്ചരിച്ച കാറിടിച്ച് രണ്ട് വിദ്യാർത്ഥികൾ മരിച്ചു.പാലക്കാട് പന്തലാംപാടം മേരിമാതാ ഹയർ സെക്കൻ്ററി സ്കൂളിലെ പത്താം ക്ലാസ്സ് വിദ്യാർത്ഥികളായ മുഹമ്മദ്റോഷൻ,...

മുൻകൂർ ജാമ്യപേക്ഷ നല്‍കി കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ

എഡിഎം നവീൻ ബാബുവിന്‍റെ മരണവുമായി ബന്ധപ്പെട്ട കേസില്‍ മുൻകൂർ ജാമ്യപേക്ഷ നല്‍കി കണ്ണൂർ മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.പി. ദിവ്യ നവീൻ ബാബുവിന്‍റെ യാത്രയയ്പ്പ്...

കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ വി ഡി സതീശന്‍

എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ കലക്ടര്‍ക്കെതിരെ പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ക്ഷണിക്കപ്പെടാതെ എത്തിയ പി പി ദിവ്യയെ യാത്രയയപ്പ്...