ഇന്ത്യന്‍ പ്രിമിയര്‍ ലീഗ്; താരങ്ങളുടെ പട്ടിക പുറത്തു വിടാനുള്ള തീയതി ഇന്നവസാനിക്കും

ഇന്ത്യന്‍ പ്രിമിയര്‍ ലീഗ് പതിനെട്ടാം സീസണിന് മുന്നോടിയായി ടീമുകള്‍ നിലനിര്‍ത്തിയ താരങ്ങളുടെ പട്ടിക പുറത്തു വിടാനുള്ള തീയതി ഇന്നവസാനിക്കും. മെഗാ ലേലത്തിനു മുന്‍പ് ടീമുകള്‍ക്ക് പരമാവധി ആറ് താരങ്ങളെ നിലനിര്‍ത്താം എന്നാണ് ചട്ടം. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിന്റെ ക്യാപ്റ്റനായി വിരാട് കോലി എത്തുമെന്നാണ് റിപ്പോര്‍ട്ട്. സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ക്യാപ്റ്റനായി ഓസ്‌ട്രേലിയന്‍ താരം പാറ്റ് കമിന്‍സ് തന്നെ തുടര്‍ന്നേക്കും. കമിന്‍സിനു പുറമേ, ഹെയ്ന്റിച് ക്ലാസന്‍, ട്രാവിസ് ഹെഡ്, എന്നിവരെയും നില നിര്‍ത്താനാണ് സാധ്യത. ക്യാപ്റ്റന്‍ ശ്രേയസ് അയ്യരെ നില നിര്‍ത്താതെ ആയിരിക്കും കൊല്‍ക്കത്ത നൈറ്റ് റൈഡ്‌ഴ്‌സ് എത്തുക. സുനില്‍ നരെയ്ന്‍, റിങ്കു സിങ്, വരുണ്‍ ചക്രവര്‍ത്തി എന്നിവരാകും കൊല്‍ക്കത്ത നിലനിര്‍ത്തുന്ന താരങ്ങള്‍. ക്യാപ്റ്റന്‍ ശുഭ്മാന്‍ ഗില്‍,റാഷിദ് ഖാന്‍, സായ് സുദര്‍ശന്‍, എന്നിവരെയാണ് ഗുജറാത്ത് നിലനിര്‍ത്തുന്നത്. ചെന്നൈ സൂപ്പര്‍ കിങ്‌സ് ധോണിയെ അണ്‍ ക്യാപ്ഡ് താരമായി ഉള്‍പ്പെടുത്തി ടീമില്‍ നിലനിര്‍ത്തും.

Leave a Reply

spot_img

Related articles

കളിക്കളത്തിന് ഇന്ന് കൊടിയിറങ്ങും

പട്ടികവര്‍ഗ വികസന വകുപ്പിനു കീഴിലുള്ള മോഡല്‍ റെസിഡന്‍ഷ്യല്‍ സ്‌കൂളുകളിലെയും ഹോസ്റ്റലുകളിലെയും വിദ്യാര്‍ത്ഥികളുടെ ഏഴാമത് സംസ്ഥാന തല കായിക മേള കളിക്കളം 2024 ന് ഇന്ന്...

സജീവ സാന്നിധ്യമായി മുൻ ഇന്ത്യൻ ക്യാപ്റ്റൻ കെ വി ധനേഷ്

മുൻ ഇന്ത്യൻ ഫുട്ബോൾ ക്യാപ്റ്റൻ കെ വി ധനേഷ് തന്റെ കുഞ്ഞു കായിക താരങ്ങളുമായി ഇത്തവണയും മെഡലുകൾ വാരിക്കൂട്ടാൻ കളിക്കളത്തിൽ എത്തി. ഇത്തവണ പരിശീലകനായും...

ബാലണ്‍ ദി ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റിയുടെ റോഡ്രി സ്വന്തമാക്കി

ബാലണ്‍ ദി ഓർ പുരസ്കാരം മാഞ്ചസ്റ്റർ സിറ്റി ഡിഫൻസീവ് മിഡ്ഫീല്‍ഡർ റോഡ്രി സ്വന്തമാക്കി. മാഞ്ചസ്റ്റർ സിറ്റിക്ക് ആയും സ്പെയിൻ ദേശീയ ടീമിനായും നടത്തിയ പ്രകടനമാണ് റോഡ്രിയെ...

ജില്ലാ ഇന്റർ സ്കൂൾ ചെസ്സ് നവംബർ 6ന്

ഗിരിദീപം ബഥനി സെൻട്രൽ സ്കൂളിന്റെ ഗോൾഡൻ ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി കോട്ടയം ചെസ്സ് അക്കാദമിയുമായി ചേർന്ന് 6-ാംമത് ജില്ല ഇൻറർ സ്കൂൾ ചെസ്സ് ചാമ്പ്യൻഷിപ്പ്...