തിരുവനന്തപുരം ജില്ലാ പഞ്ചായത്തും ജില്ലാ സാമൂഹ്യനീതി ഓഫീസും സംയുക്തമായി ഡിസംബർ മൂന്നിന് അന്താരാഷ്ട്ര ഭിന്നശേഷി ദിനമായി ആചരിക്കുന്നു. ഇതിൻ്റെ ഭാഗമായി ഡിസംബർ 3ന് രാവിലെ എട്ടുമണി മുതൽ ജിമ്മി ജോർജ്ജ് ഇൻഡോർ സ്റ്റേഡിയത്തിൽ വിവിധ കലാകായിക മത്സരങ്ങൾ സംഘടിപ്പിക്കും.സബ് ജൂനിയർ, ജൂനിയർ, സീനിയർ, സൂപ്പർ സീനിയർ എന്നീ വിഭാഗങ്ങളിലായി 50 മീറ്റർ ഓട്ടം, സോഫ്റ്റ് ബാൾത്രോ, വീൽചെയർ റെയ്‌സ്, കിക്കിംഗ് ദി ബാൾ എന്നീ മത്സരങ്ങൾ നടത്തും. ഗാനം, മിമിക്രി, പ്രച്ഛന്നവേഷം, ഗ്രൂപ്പ് ഡാൻസ് എന്നിവ കലാമത്സര വിഭാഗത്തിലും നടത്തും.രാവിലെ 8 മണി മുതൽ 10 വരെയാണ് സ്പോട്ട് രജിസ്ട്രേഷൻ. ജില്ലയിലെ സ്പെഷ്യൽ സ്കൂളുകൾ, ബട്സ് സ്കൂളുകൾ, ഭിന്നശേഷി വ്യക്തികൾ തുടങ്ങിയവർ പങ്കെടുക്കും.

