പാലക്കാട് മണ്ഡലത്തില്‍ വ്യാജ വോട്ട് പരാതിയില്‍ അന്വേഷണം

നിയമസഭാ തിരഞ്ഞെടുപ്പ് നടക്കുന്ന പാലക്കാട് മണ്ഡലത്തില്‍ വ്യാജ വോട്ട് പരാതിയില്‍ അന്വേഷണം.ബൂത്ത് ലെവല്‍ ഓഫീസർമാരോട് ജില്ലാ കളക്‌ടർ എസ് ചിത്ര വിശദീകരണം തേടി.

മണ്ഡലത്തില്‍ രണ്ടായിരത്തില്‍ അധികം വ്യാജ വോട്ടുകള്‍ ഉണ്ടെന്ന പരാതി ഉയർന്നതിന്റെ അടിസ്ഥാനത്തിലാണ് നടപടി. ഇന്ന് തന്നെ തിരഞ്ഞെടുപ്പ് ചുമതലയുള്ള ഉദ്യോഗസ്ഥരുടെ യോഗവും ചേരുന്നുണ്ട്.

പരാതിയില്‍ അന്വേഷണം നടത്താനാണ് ജില്ലാ ഭരണകൂടത്തിന്റെ തീരുമാനം. മണ്ഡലത്തിലെ 176-ാം ബൂത്ത് ലെവല്‍ ഒഫീസര്‍ ഷീബയോട് കളക്‌ടർ നേരിട്ട് ഹാജരായി വിശദീകരണം നല്‍കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാജ വോട്ട് ചേർത്തെന്ന ആരോപണത്തില്‍ റവന്യൂ തഹസില്‍ദാർക്കും റിട്ടേണിംഗ് ഓഫീസർമാർക്കും അന്വേഷണം നടത്താൻ ഡെപ്യൂട്ടി കളക്‌ടർ ഉത്തരവിട്ടിരുന്നു.

മണ്ഡലത്തില്‍ തിരഞ്ഞെടുപ്പ് ചുമതല വഹിക്കുന്നത് ഡെപ്യൂട്ടി കളക്‌ടറാണ്. ഉടൻ അന്വേഷണം നടത്തി റിപ്പോർട്ട് കൈമാറാനാണ് നിർദ്ദേശം. മണ്ഡലത്തില്‍ പുതുതായി ചേർത്ത വോട്ടർമാരുടെ കാര്യത്തില്‍ വീഴ്‌ച സംഭവിച്ചു എന്നായിരുന്നു പ്രധാനമായും ഉയർന്ന ആരോപണം. കൃത്യമായി രേഖകള്‍ ഇല്ലാതെ കൂടുതല്‍ വോട്ടർമാരെ മണ്ഡലത്തില്‍ ചേർത്തുവെന്നും ആക്ഷേപമുണ്ടായിരുന്നു.

Leave a Reply

spot_img

Related articles

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി ഡി സതീശൻ സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടി; KCBC മദ്യവിരുദ്ധ സമിതി

പിണറായി സര്‍ക്കാര്‍ പ്രഖ്യാപിച്ച വീര്യം കുറഞ്ഞ മദ്യോല്പാദന പദ്ധതി വി.ഡി.എസ്. സര്‍ക്കാരും പിന്തുടരാന്‍ ശ്രമിക്കുന്നത് ജെന്‍സിക്ക് വേണ്ടിയാണോയെന്ന് കെ.സി.ബി.സി. മദ്യവിരുദ്ധ സമിതി. ഈ നയം...

കോട്ടയം ജില്ലാ ജനറൽ ആശുപത്രിയിലെ അമ്മത്തൊട്ടിലിൽ രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെ ലഭിച്ചു

ജില്ലാ ജനറൽ ആശുപത്രിയിൽ ശിശുക്ഷേമ സമിതി നടത്തുന്ന അമ്മത്തൊട്ടിലിൽ ആൺകുട്ടിയെ ലഭിച്ചു.രണ്ടുമാസം പ്രായമുള്ള ആൺകുട്ടിയെയാണ് ഇന്ന് പുലർച്ച നാലുമണിയോടുകൂടി ആശുപത്രി വളപ്പിലെ അമ്മത്തൊട്ടിലിൽ നിന്നും...

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം

മൈക്രോ ഫിനാൻസ് തട്ടിപ്പ് കേസിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരായ ആദ്യ കുറ്റപത്രത്തിന് അംഗീകാരം.വിജിലൻസ് ഡയറക്ടറാണ് കുറ്റപത്രത്തിന് അംഗീകാരം നൽകിയത്. ഇക്കാര്യം...

പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റ്, ശക്തമായ ബഹുജന പ്രക്ഷോഭം ഉയരും: സിപിഎം

സംസ്ഥാന ബജറ്റിനെതിരെ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ്. പൊതുസമ്പത്ത് സ്വകാര്യവല്‍ക്കരിക്കുന്ന ബജറ്റാണെന്നാണ് വിമര്‍ശനം.തുറമുഖങ്ങള്‍ സ്വകാര്യ മേഖലയ്ക്ക് തുറന്നുകൊടുക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് 'മിഷന്‍ സമുദ്ര'യെന്നും സിപിഎം സംസ്ഥാന...