ഇൻവെസ്റ്റ് കേരളാ ഉച്ചകോടിയിലൂടെ എത്തിയത് 36,000 കോടിയുടെ നിക്ഷേപം, 50,000 തൊഴിലവസരം: പി രാജീവ്

കേരളത്തിന്റെ വ്യവസായ ചരിത്രത്തിലെ നിർണ്ണായക വഴിത്തിരിവായി ഫെബ്രുവരിയിൽ നടന്ന ഇൻവെസ്റ്റ് കേരളാ ഗ്ലോബൽ ഉച്ചകോടി. ഉച്ചകോടിയെത്തുടർന്ന് സംസ്ഥാനത്തേക്ക് 100 പദ്ധതികളിലായി 36,000 കോടി രൂപയുടെ നിക്ഷേപം എത്തിയെന്ന് സംസ്ഥാന വ്യവസായ മന്ത്രി പി രാജീവ് അറിയിച്ചു. ഈ നിക്ഷേപങ്ങളിലൂടെ 50,000-ഓളം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനായെന്നും മന്ത്രി കൂട്ടിച്ചേർത്തു.

ആലുവ ചുണങ്ങൻവേലിക്കടുത്ത്, ഇൻവെസ്റ്റ് കേരളാ ഉച്ചകോടിയിലൂടെ വന്ന നൂറാമത്തെ പദ്ധതിയായ NDR സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ വെയർഹൗസിങ് ആൻഡ് ലോജിസ്റ്റിക്‌സ് ശൃംഖലക്ക് തറക്കല്ലിട്ടു കൊണ്ട് സംസാരിക്കുകയായിരുന്നു മന്ത്രി.

നിക്ഷേപ നിർദേശങ്ങൾ പദ്ധതികളാക്കി മാറ്റുന്നതിൽ (Conversion Rate) കേരളം മറ്റ് സംസ്ഥാനങ്ങളെക്കാൾ വളരെ മുന്നിലാണെന്ന് മന്ത്രി ചൂണ്ടിക്കാട്ടി. ‘മറ്റ് സംസ്ഥാനങ്ങളിൽ ഇത് 14-15 ശതമാനമാണ്. എന്നാൽ, കേരളത്തിൽ നിക്ഷേപ നിർദേശങ്ങൾ യാഥാർഥ്യമാകുന്നതിന്റെ നിരക്ക് 24 ശതമാനമാണ്,’ മന്ത്രി പറഞ്ഞു.

250 കോടി രൂപ മുതൽമുടക്കിൽ NDR സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡ് സ്ഥാപിക്കുന്ന എ-ഗ്രേഡ് വെയർഹൗസിങ് ആൻഡ് ലോജിസ്റ്റിക്‌സിന്റെ ശിലസ്ഥാപനമാണ് മന്ത്രി നടത്തിയത്.
16 ഏക്കറിലായി വ്യാപിച്ച് കിടക്കുന്ന ഈ പദ്ധതി പൂർത്തിയാകുന്നതോടെ എഫ് എം സി ജി, ഫാർമസ്യൂട്ടിക്കൽസ്, ഇ-കൊമേഴ്സ്, തേഡ് പാർട്ടി ലോജിസ്റ്റിക്‌സ് (3PL) മേഖലകൾക്ക് അത്യാധുനിക സേവനം ലഭിക്കും. കൂടാതെ 300 പേർക്ക് ഇവിടെ നേരിട്ടും അല്ലാതെയും തൊഴിൽ ലഭിക്കുമെന്നും പ്രതീക്ഷിക്കുന്നു.

സംസ്ഥാനത്തിന്റെ ലോജിസ്റ്റിക്‌സ് വികസനത്തിനും നവീകരണത്തിനും ഈ പദ്ധതി വലിയ പിന്തുണ നൽകുമെന്ന് NDR സ്‌പേസ് പ്രൈവറ്റ് ലിമിറ്റഡിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസർ രാജ് ശ്രീനിവാസൻ പറഞ്ഞു.

ഈ പദ്ധതി മേഖലയിലെ വ്യാവസായിക പ്രവർത്തനങ്ങൾക്കും വിതരണ ശൃംഖലയുടെ കാര്യക്ഷമതയ്ക്കും കാര്യമായ സംഭാവന നൽകും. ലോകോത്തര നിലവാരമുള്ള അടിസ്ഥാന സൗകര്യങ്ങൾ കെട്ടിപ്പടുക്കാനുള്ള കേരളത്തിന്റെ കാഴ്ചപ്പാടിന് ഈ സംരംഭം കരുത്ത് പകരും. 2026 മാർച്ചോടെ പദ്ധതി കമ്മീഷൻ ചെയ്യാനാണ് ലക്ഷ്യമിടുന്നത്,’ രാജ് ശ്രീനിവാസൻ വ്യക്തമാക്കി.

സുസ്ഥിര രൂപകൽപ്പനയ്ക്ക് പ്രാധാന്യം നൽകി EDGE സർട്ടിഫിക്കേഷൻ നേടുന്ന ഈ കേന്ദ്രത്തിൽ കാര്യക്ഷമമായ സ്റ്റോക്ക് മാനേജ്മെന്റിനായി സെമി-ഓട്ടോമേറ്റഡ്, ഫുള്ളി ഓട്ടോമേറ്റഡ് സംവിധാനങ്ങൾ സജ്ജീകരിക്കും.

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...