തിരുവല്ല കവിത കൊലക്കേസ്: പ്രതി അജി റെജിന്‍ മാത്യുവിന് ജീവപര്യന്തം

തിരുവല്ലയില്‍ 19 കാരിയെ തീകൊളുത്തി കൊന്ന കേസില്‍ പ്രതി അജി റെജിന്‍ മാത്യുവിന് ജീവപര്യന്തം. ശിക്ഷ വിധിച്ചത് പത്തനംതിട്ട അഡീഷണല്‍ സെഷന്‍സ് കോടതി. അഞ്ചു ലക്ഷം രൂപ പിഴത്തുക പ്രതി കൊല്ലപ്പെട്ട കവിതയുടെ മാതാപിതാക്കള്‍ക്ക് കൊടുക്കണം. 2019 മാര്‍ച്ച് 12-നാണ് കേസിനാസ്പദമായ സംഭവം. തിരുവല്ല നഗരത്തില്‍ വെച്ച് കവിയൂര്‍ സ്വദേശിനിയായ കവിത(19)യെ അജിന്‍ റെജി മാത്യു തീ കൊളുത്തി കൊലപ്പെടുത്തുകയായിരുന്നു. ഹയര്‍ സെക്കന്‍ഡറി ക്ലാസുകളില്‍ ഒരുമിച്ച് പഠിച്ചവരായിരുന്നു ഇരുവരും. പെണ്‍കുട്ടി പ്രണയാഭ്യര്‍ഥന നിരസിച്ചതായിരുന്നു കൊലപാതകത്തിന് കാരണം. പെട്രോള്‍ പമ്പില്‍നിന്ന് മൂന്ന് കുപ്പികളിലായി പെട്രോള്‍ വാങ്ങിയ പ്രതി, നടന്നു പോവുകയായിരുന്ന കവിതയുടെ പിന്നാലെയെത്തി. ശേഷം കത്തികൊണ്ട് കുത്തി പരിക്കേല്‍പ്പിക്കുകയും പെട്രോള്‍ ദേഹത്തൊഴിച്ച് തീകൊളുത്തുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ കവിത ചികില്‍സയിലിരിക്കെയാണ് മരിച്ചത്.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...