ഐപിഎല്ലില്‍ ഒന്നാം സ്ഥാനക്കാരനുള്ള ഓറഞ്ച് ക്യാപ്പിന് പുതിയ അവകാശിയെത്തി

ഐപിഎല്ലില്‍ റണ്‍വേട്ടക്കാരിലെ ഒന്നാം സ്ഥാനക്കാരനുള്ള ഓറഞ്ച് ക്യാപ്പിന് പുതിയ അവകാശിയെത്തി.

ടൂര്‍ണമെന്‍റിന്‍റെ തുടക്കം മുതല്‍ ഒന്നാം സ്ഥാനത്തായിരുന്ന റോയല്‍ ചലഞ്ചേഴ്സ് ബെംഗലൂരു താരം വിരാട് കോലിയെ രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളി ചെന്നൈ സൂപ്പര്‍ കിംഗ്സ് നായകന്‍ റുതുരാജ് ഗെയ്ക്‌വാദ് ആണ് 509 റണ്‍സുമായി റണ്‍വേട്ടയില്‍ ഒന്നാമത് എത്തിയത്.

ഇന്നലെ നടന്ന മത്സരത്തില്‍ 48 പന്തില്‍ 62 റണ്‍സെടുത്ത റുതുരാജ് ചെന്നൈയുടെ ടോപ് സ്കോററായിരുന്നു.

10 കളികളില്‍ നിന്ന് 509 റണ്‍സുമായി റുതുരാജ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോള്‍ ഇത്രയും മത്സരങ്ങളില്‍ നിന്ന് 500 റണ്‍സുമായി വിരാട് കോലി രണ്ടാം സ്ഥാനത്തുണ്ട്.

സായ് സുദര്‍ശന്‍(418), കെ എല്‍ രാഹുല്‍(406), റിഷഭ് പന്ത്(398), ഫിള്‍ സാള്‍ട്ട്(392) എന്നിവര്‍ക്ക് പിന്നിലായി ഏഴാം സ്ഥാനത്താണ് രാജസ്ഥാന്‍ റോയല്‍സ് നായകനായ സഞ്ജു സാംസണുള്ളത്.

ഇന്ന് സണ്‍റൈസേഴ്സ് ഹൈദരാബാദിനെതിരായ മത്സരത്തിനിറങ്ങുന്ന രാജസ്ഥാന്‍ റോയല്‍സിനായി 34 റണ്‍സടിച്ചാല്‍ സഞ്ജുവിന് വീണ്ടും ടോപ് ത്രീയില്‍ തിരിച്ചെത്താന്‍ അവസരമുണ്ട്.

മറ്റന്നാള്‍ ഗുജറാത്ത് ടൈറ്റന്‍സിനെ നേരിടാനിറങ്ങുമ്പോള്‍ വിരാട് കോലിക്കും ഓറഞ്ച് ക്യാപ്പ് തിരിച്ചു പിടിക്കാന്‍ അവസരം ലഭിക്കും.

സായ് സുദര്‍ശനും റണ്‍വേട്ടയില്‍ മുന്നേറാന്‍ അവസരമുണ്ട്. സുനില്‍ നരെയ്ന്‍(372), ശിവം ദുബെ(350), തിലക് വര്‍മ(343) എന്നിവരാണ് ആദ്യ പത്തിലുള്ളത്.

തുടക്കം മുതല്‍ ടോപ് ത്രിയിലുണ്ടായിരുന്ന രാജസ്ഥാന്‍ റോയല്‍സ് താരം റിയാന്‍ പരാഗ് 9 മത്സരങ്ങളില്‍ 332 റണ്‍സുമായി പന്ത്രണ്ടാം സ്ഥാനത്താണിപ്പോള്‍.

Leave a Reply

spot_img

Related articles

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...