ശുചീകരണം ഏറ്റവും മോശവും അപമാനകരവുമായ ജോലിയോ?ബിജെപി പ്രവര്‍ത്തകന് മറുപടിയുമായി തോമസ് ഐസക്ക്

പത്തനം തിട്ട: ശുചീകരണം ഏറ്റവും മോശവും അപമാനകരവുമായ ജോലിയോ? ബിജെപി പ്രവര്‍ത്തകന് മറുപടിയുമായി എത്തിയിരിക്കുകയാണ് തോമസ് ഐസക്ക്.

എക്‌സിറ്റ് പോളുകളുടെ അടിസ്ഥാനത്തില്‍ തന്നെ അധിക്ഷേപിച്ച ബിജെപി പ്രവര്‍ത്തകന് മറുപടിയുമായി പത്തനംതിട്ടയിലെ ഇടത് മുന്നണി സ്ഥാനാര്‍ത്ഥിയും മുന്‍ ധനകാര്യ മന്ത്രിയുമായ തോമസ് ഐസക്.

ഒരു ശുചീകരണ പ്രവര്‍ത്തനത്തിന്റെ ഭാഗമായി കലവൂര്‍ സ്‌കൂളിലെ ടോയ്‌ലെറ്റ് മുമ്പ് തോമസ് ഐസക് ശുചീകരിക്കുന്നതിന്റെ ചിത്രമാണ് സമൂഹമാദ്ധ്യമമായ എക്‌സില്‍ പങ്കുവച്ചിരിക്കുന്നത്.

ഈ ചിത്രം സഹിതം പോസ്റ്റ് ചെയ്താണ് അദ്ദേഹത്തിന്റെ മറുപടി.

‘കലവൂര്‍ സ്‌കൂളില്‍ സ്‌കൂള്‍ പരിസരവുമെല്ലാം വൃത്തിയാക്കിയശേഷമുള്ള ശുചിത്വദിനാചരണ ചടങ്ങിനു പോയതാണ്.

അവിടെച്ചെന്ന ഞാന്‍ ആദ്യം പറഞ്ഞത് കുട്ടികളുടെ ടോയിലറ്റ് കാണണമെന്നാണ്.

ക്ലാസ് മുറികളും സ്‌കൂള്‍ പരിസരവുമെല്ലാം പരിപൂര്‍ണ്ണമായി വൃത്തിയാക്കിയിട്ടുണ്ട്.

പക്ഷേ, ടോയ്‌ലറ്റ് അഴുക്കുപിടിച്ച് കിടക്കുകയായിരുന്നു.

മൂലയ്ക്കിരുന്ന ചൂലെടുത്ത് ഞാന്‍ വൃത്തിയാക്കാന്‍ ആരംഭിച്ചു.

കുറച്ചുകഴിഞ്ഞപ്പോള്‍ ചില അദ്ധ്യാപകരും രക്ഷാകര്‍ത്താക്കളും കൂടെച്ചേര്‍ന്നു.

തുടര്‍ന്ന് ക്ലീനിംഗ് ഉപകരണങ്ങളും ലോഷനുമെല്ലാം എത്തി.

എല്ലാവരുംകൂടി ടോയ്‌ലറ്റ് പരിപൂര്‍ണ്ണമായി ശുചീകരിച്ചശേഷമാണ് യോഗം ആരംഭിച്ചത്’.

ഐസക് പോസ്റ്റില്‍ കുറിച്ചുതോമസ് ഐസക്കിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം ഇങ്ങനെയാണ് :

മനോരമ സര്‍വ്വേയെ തുടര്‍ന്ന് സംഘികള്‍ അര്‍മാദത്തിലാണ്.

പത്തനംതിട്ടയില്‍ ഞാന്‍ മൂന്നാംസ്ഥാനത്ത് ആണത്രേ.

ഏതാനും മണിക്കൂറുകള്‍ കഴിഞ്ഞ് അറിയാന്‍ പോകുന്ന കാര്യമല്ലേ.

അതുകൊണ്ട് അത് അവിടെ നില്‍ക്കട്ടെ.ഒരു സംഘിയുടെ പ്രതികരണം ഇങ്ങനെയാണ് ‘After June 4th’ എന്ന ക്യാപ്ഷനോടുകൂടി X-ല്‍ എന്റെ പഴയൊരു പടം എന്നെ ടാഗ് ചെയ്തിരിക്കുകയാണ്.

ജൂണ്‍ 4-ാം തീയതി കഴിഞ്ഞാല്‍ എന്റെ പണി ഇതായിരിക്കുമെന്നാണ് അയാളുടെ ട്വീറ്റ്.

സംഘിയുടെ ചിന്തയില്‍ ശുചീകരണമാണ് ഏറ്റവും മോശവും അപമാനകരവുമായ ജോലി.X-ല്‍ എന്റെ മറുപടി ഇതായിരുന്നു:

ഇനി എംപി ആയാലും ഇല്ലെങ്കിലും ഞാന്‍ കേരളത്തിന്റെ ശുചിത്വ പ്രസ്ഥാനത്തില്‍ പ്രവര്‍ത്തകനായി ഉണ്ടാകും.

കലവൂര്‍ സ്‌കൂളില്‍ സ്‌കൂള്‍ പരിസരവുമെല്ലാം വൃത്തിയാക്കിയശേഷമുള്ള ശുചിത്വദിനാചരണ ചടങ്ങിനു പോയതാണ്.

അവിടെച്ചെന്ന ഞാന്‍ ആദ്യം പറഞ്ഞത് കുട്ടികളുടെ ടോയിലറ്റ് കാണണമെന്നാണ്.

ക്ലാസ് മുറികളും സ്‌കൂള്‍ പരിസരവുമെല്ലാം പരിപൂര്‍ണ്ണമായി വൃത്തിയാക്കിയിട്ടുണ്ട്.

പക്ഷേ, ടോയിലറ്റ് അഴുക്കുപിടിച്ച് കിടക്കുകയായിരുന്നു.

മൂലയ്ക്കിരുന്ന ചൂലെടുത്ത് ഞാന്‍ വൃത്തിയാക്കാന്‍ ആരംഭിച്ചു.

കുറച്ചുകഴിഞ്ഞപ്പോള്‍ ചില അധ്യാപകരും രക്ഷാകര്‍ത്താക്കളും കൂടെച്ചേര്‍ന്നു.

തുടര്‍ന്ന് ക്ലീനിംഗ് ഉപകരണങ്ങളും ലോഷനുമെല്ലാം എത്തി.

എല്ലാവരുംകൂടി ടോയിലറ്റ് പരിപൂര്‍ണ്ണമായി ശുചീകരിച്ചശേഷമാണ് യോഗം ആരംഭിച്ചത്.

സംഘിക്ക് ഇതിനെക്കുറിച്ചൊക്കെ എന്ത് അറിയാം?

Leave a Reply

spot_img

Related articles

പ്രതിപക്ഷ ഉപനേതാവ് പദവി തർക്കം: പ്രശ്നപരിഹാരത്തിന് പദവി ഉപേക്ഷിക്കാൻ സിപിഎം ഫോർമുല

പ്രതിപക്ഷ ഉപനേതാവ് പദവി എൽഡിഎഫിൽ വലിയ രാഷ്ട്രീയ പ്രതിസന്ധിയായതോടെ, പ്രശ്നപരിഹാരത്തിനായി പദവി ഉപേക്ഷിച്ചുകൊണ്ടുള്ള ഫോർമുലയുമായി സിപിഎം. പദവി ആർക്കും വേണ്ടെന്നുവെച്ച് പ്രശ്നം തത്കാലത്തേക്ക് പരിഹരിക്കാനുള്ള...

കോൺഗ്രസിനെ രണ്ടാം തവണയും തോൽപ്പിച്ച് മായ രാഹുലിന്റെ തിരിച്ചുവരവ്

തദ്ദേശ തിരഞ്ഞെടുപ്പിൽ യുഡിഎഫ് അധികാരത്തിലെത്തിയ പാലാ നഗരസഭയിൽ, ഭരണത്തെച്ചൊല്ലി ഉണ്ടായ അപ്രതീക്ഷിത രാഷ്ട്രീയ നാടകങ്ങൾ ഒടുവിൽ ചെന്നെത്തിയത് മായ രാഹുലിന്റെ ഭരണത്തിലേക്ക്.ജോസ് കെ. മാണിയുടെ...

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്ഥാനാർഥിയായി കോൺഗ്രസിലെ റിയാ ചീരാംകുഴിയും ഉപാധ്യക്ഷനായി സെബാസ്റ്റ്യൻ ജെ. പനയ്ക്കലും മത്സരിച്ചേക്കും.യു.ഡി.എഫ്. പാർലമെൻ്ററി പാർട്ടി യോഗത്തിലാണ് ഇതുസംബന്ധിച്ച ധാരണയായതെങ്കിലും...

ചരിത്ര വിജയത്തിലേക്ക് പ്രശാന്ത് കിഷോര്‍

ബിഹാറിലെ ബങ്കിപ്പൂർ നിയമസഭാ സീറ്റില്‍ നടന്ന ഉപതെരഞ്ഞെടുപ്പില്‍ ബിജെപി സ്ഥാനാർത്ഥിയെ അട്ടിമറിച്ച്‌ ജൻ സുരാജ് പാർട്ടി സ്ഥാപകനും തെരഞ്ഞെടുപ്പ് തന്ത്രജ്ഞനുമായ പ്രശാന്ത് കിഷോറിന് മുന്നേറ്റം....