രാജമൗലിയുടെ സംവിധാനത്തിൽ മഹേഷ് ബാബു നായകനാകുന്ന ബ്രഹ്‌മാണ്ഡ ചിത്രം ssmb29ന്റെ മേക്കിങ് വീഡിയോ ലീക്കായി. വിഡിയോയിൽ പൊടി പറക്കുന്ന ഒരു വിജന പ്രദേശത്ത് വീൽ ചെയറിൽ ഒരാൾ ചെരിഞ്ഞ് ഇരിക്കുന്നു, അവർക്ക് മുന്നിലേയ്ക്ക് അയാളുടെ ആയുധ ധാരിയായ അനുയായികൾ മഹേഷ് ബാബുവിനെ ഉന്തിത്തള്ളി നിർത്തുകയും, മഹേഷ് ബാബു മുട്ട് കുത്തി അയാളുടെ മുന്നിലിരിക്കുകയും ചെയ്യുന്ന ദൃശ്യങ്ങൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ കറങ്ങി നടക്കുന്നത്.വീൽ ചെയറിൽ ഇരിക്കുന്നത് ചിത്രത്തിൽ വില്ലൻ വേഷം ചെയ്യുന്ന സാക്ഷാൽ പ്രിത്വിരാജാണെന്നാണ് ആരാധകർ പറയുന്നത്. അവ്യക്തമായ വീഡിയോയോ ആണെങ്കിലും സൈഡിൽ നിന്ന് നോക്കിയാൽ പ്രിത്വിരാജ് തന്നെയെന്ന് മനസിലാകുമത്രേ. ചിത്രത്തിന് വേണ്ടി ഏറെ നാൾക്ക് ശേഷം താരം താടിയെടുത്ത് ചിത്രം പങ്കുവെച്ച ചിത്രം സോഷ്യൽ മീഡിയയിൽ വൈറൽ ആയിരുന്നു സയൻസ് ഫിക്ഷൻ അഡ്വഞ്ചർ സ്വഭാവത്തിലൊരുങ്ങുന്ന ചിത്രത്തിന് 1000 കോടി രൂപ മുതൽമുടക്ക് വരുമെന്നാണ് റിപ്പോർട്ടുകൾ. ലീക്കായ വിഡിയോയിൽ ഗ്രാഫിക്ക്സ് ഉപയോഗിക്കുന്നതിന് ഉപയോഗിച്ചിരിക്കുന്ന നീല നിറത്തിലുള്ള ഭീമൻ തൂണുകളും കാണാം. മഹേഷ് ബാബുവിനും പ്രിത്വിരാജ് സുകുമാരനും ഒപ്പം ജോൺ ഏബ്രഹാമും പ്രിയങ്ക ചോപ്രയും ചിത്രത്തിൽ സുപ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്.2026 അവസാനത്തോടെ റിലീസ് തീരുമാനിച്ചിരിക്കുന്ന ssmb29ന് നിലവിൽ പേരിട്ടിട്ടില്ല. ഹൈദരാബാദിൽ വാരണാസിയിലെ ഗോപുരങ്ങളുടെ മാതൃകയിൽ നിർമ്മിച്ചിരിക്കുന്ന കൂറ്റൻ സെറ്റിന്റെ ചിത്രങ്ങളും അടുത്തിടെ ലീക്കായിരുന്നു. ഇന്ത്യാന ജോൺസ് ചിത്രങ്ങളുടെ ശക്തമായ സ്വാധീനം ചിത്രത്തിനുണ്ടാകും എന്നാണ് എസ്.എസ് രാജമൗലി ചില അഭിമുഖങ്ങളിൽ പറഞ്ഞത്.