ഗാസയിലെ ഏക കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേല്‍ ആക്രമണം

ഗാസയിലെ ഏക കത്തോലിക്ക പള്ളിക്ക് നേരെ ഇസ്രയേല്‍ ആക്രമണം. ഹോളി ഫാമിലി ചർച്ചാണ് വ്യാഴാഴ്ച രാവിലെ ഇസ്രയേല്‍ തകർത്തത്. ആക്രമണത്തില്‍ രണ്ട് പേർ കൊല്ലപ്പെട്ടു. ഹോളി ഫാമിലി പള്ളി വികാരി ഫാ. ഗബ്രിയേല്‍ റൊമാനെല്ലിക്കും ആക്രമണത്തില്‍ ഗുരുതരമായി പരുക്കേറ്റു. കാലിന്‌ പരിക്കേറ്റ ഇദ്ദേഹത്തെ അല്‍ അഹ്‌ലി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. രണ്ട്‌ പുരോഹിതൻമാർ ഉള്‍പ്പെടെ ആറുപേർക്കാണ് പരിക്കേറ്റത്. ആക്രമണത്തില്‍ പള്ളി സമുച്ചയത്തിന്റെ വലിയൊരു ഭാഗം നശിച്ചു. ജനവാസകേന്ദ്രമായ അല്‍ സൈത്തൂണ്‍ മേഖലയില്‍ ഇസ്രയേല്‍ ശക്തമായ ആക്രമണം നടത്തിയിരുന്നു. ഇതിനുശേഷമാണ് ഹോളി ഫാമിലി പള്ളിയും ആക്രമിച്ചത്‌.

Leave a Reply

spot_img

Related articles

ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് ട്രംപ്

ഇറാനുമായുള്ള വെടി നിർത്തൽ കരാർ നീട്ടുകയാണെന്ന് യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ചർച്ചകൾക്ക് കൂടുതൽ സമയം നൽകുന്നതിനായാണ് വെടിനിർത്തൽ നീട്ടുന്നതെന്നും എന്നാൽ, ഇറാനിലെ തുറമുഖങ്ങളിൽ...

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍

അമേരിക്കയുമായുള്ള ചർച്ചകള്‍ക്കായി ഇറാൻ തങ്ങളുടെ പ്രതിനിധിയെ പാകിസ്ഥാനിലേക്ക് അയക്കില്ലെന്ന് റിപ്പോർട്ടുകള്‍.അടുത്ത ഘട്ട ചർച്ചകള്‍ക്കായി അമേരിക്കൻ സംഘം ഇസ്ലാമാബാദില്‍ എത്തും എന്നാണ് യുഎസ് പ്രസിഡൻറ് ഡോണള്‍ഡ്...

ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യ കപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ

തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്ക് എല്ലാ വാണിജ്യകപ്പലുകള്‍ക്കുമായി പൂർണമായും തുറന്നുവെന്ന് ഇറാൻ.ലബനനിലെ വെടിനിർത്തലിന്റെ പശ്ചാത്തലത്തിലാണ് ഹോർമുസ് തുറക്കുന്നതെന്നും വെടിനിർത്തല്‍ കാലാവധി അവസാനിക്കുംവരെ തുറന്നുകിടക്കുമെന്നും ഇറേനിയൻ വിദേശകാര്യ...

‘ഒരു കൂട്ടം നിഷ്ഠൂരര്‍ ലോകത്തെ നശിപ്പിക്കുന്നു’, യുദ്ധത്തിനായി പണം ഒഴുക്കുന്നവരെ വിമര്‍ശിച്ച്‌ മാര്‍പാപ്പ

പശ്ചിമേഷ്യൻ സംഘർഷത്തില്‍ അമേരിക്കൻ പ്രസിഡന്റ് ഡോണള്‍ഡ് ട്രംപുമായി നടത്തിയ വാക്പോരിന് പിന്നാലെ യുദ്ധങ്ങള്‍ക്ക് പണം ഒഴിക്കുന്ന നേതാക്കളം വിമർശിച്ച്‌ ലിയോ പതിന്നാലാമൻ മാർപാപ്പ. ഒരു...