കൂടുതൽ വിഹിതം വേണമെങ്കിൽ ധനകാര്യ കമ്മീഷനെ സമീപിക്കണമെന്നാണ് പറഞ്ഞത്’; മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ

കേരളം പിന്നാക്കമാണെന്ന് പ്രഖ്യാപിച്ചാൽ കൂടുതൽ കേന്ദ്ര സഹായം നൽകാമെന്ന പരാമർശത്തിൽ മലക്കം മറിഞ്ഞ് കേന്ദ്രമന്ത്രി ജോർജ് കുര്യൻ.കൂടുതൽ വിഹിതം വേണമെങ്കിൽ ധനകാര്യ കമ്മീഷനെ സമീപിക്കണമെന്നാണ് താൻ പറഞ്ഞത്. മാനദണ്ഡങ്ങൾ പാലിച്ചാൽ കേന്ദ്ര സർക്കാർ അതനുസരിച്ച് പ്രവർത്തിക്കുമെന്നും ജോർജ് കുര്യൻ പറഞ്ഞു.കേരളത്തിന് 1.9 ശതമാനം മാത്രം വിഹിതമാണ് ഇപ്പോൾ ലഭിക്കുന്നത്. കേരള സർക്കാർ കൂടുതൽ വിഹിതം ആവശ്യപ്പെടുന്നുണ്ട്. കൂടുതൽ വിഹിതം ലഭിക്കാനുള്ള മാനദണ്ഡങ്ങൾ പാലിച്ചാൽ കേന്ദ്ര സർക്കാർ അതനുസരിച്ച് പ്രവർത്തിക്കുമെന്നും ജോർജ് കുര്യൻ. കേരളം പിന്നാക്കം ആണെന്ന് ആദ്യം പ്രഖ്യാപിക്കൂ അപ്പോൾ സഹായം കിട്ടുമെന്നായിരുന്നു ജോർജ് കുര്യൻ പറഞ്ഞിരുന്നത്. കേന്ദ്രമന്ത്രിയുടെ പരാമർശം വിവാദത്തിനിടയാക്കിയിരുന്നു.

Leave a Reply

spot_img

Related articles

തിരുവിതാംകൂർ ദേവസ്വം ബോർഡിന്‍റെ നേതൃത്വത്തില്‍ ശബരിമലയില്‍ ആഗോള അയ്യപ്പ സംഗമം നടത്തും: പി എസ് പ്രശാന്ത്

വിഷുവിനോട് അനുബന്ധിച്ച്‌ സംഗമം നടത്തുമെന്നും അമ്ബതിലധികം രാജ്യങ്ങളില്‍ നിന്നുള്ള അയ്യപ്പഭക്തർ പങ്കെടുക്കുമെന്നും ദേവസ്വം ബോർഡ് പ്രസിഡന്‍റ് പി.എസ്. പ്രശാന്ത് പറഞ്ഞുകോടതിയില്‍ നിന്ന് അനുമതി ലഭിച്ചാല്‍...

പൂര്‍ണ നഗ്നയായി ഗ്രാമി അവാര്‍ഡിനെത്തി; കാന്യേ ബെസ്റ്റിനെയും ഭാര്യയെയും പുറത്താക്കി

ലോക പ്രശസ്ത അവാർഡ് പരിപാടിയായ 67ാമത് ഗ്രാമി അവാര്‍ഡ് ദാന ചടങ്ങില്‍ ഗായകന്‍ കാന്യേ ബെസ്റ്റിനെയും ഭാര്യ ബയാങ്ക സെന്‍സോറിയെയും അധികൃതർ പുറത്താക്കിലൊസാഞ്ചലസില്‍ നടന്ന...

ശശി തരൂരിനെതിരെ നല്‍കിയ മാനനഷ്ടക്കേസ് : വാദം ഏപ്രില്‍ 28ന്

10 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് ബി ജെ പി നേതാവ് രാജീവ് ചന്ദ്രശേഖര്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ നല്‍കിയ മാനനഷ്ടക്കേസില്‍ ഡല്‍ഹി...

വിപണി പൊടിപൊടിച്ച് മാരുതി സുസുക്കി; ജനുവരിയില്‍ വിറ്റത് 2.12 ലക്ഷം കാറുകള്‍

പുതുവർഷത്തിന്റെ തുടക്കം തന്നെ വിൽപനയിൽ വൻ കുതിച്ച് ചാട്ടവുമായി മാരുതി സുസുക്കി. ജനുവരിയില്‍ മാരുതി സുസുക്കി 2,12,251 യൂണിറ്റ് വില്‍പ്പന നടത്തിയത്. 2024 ജനുവരിയില്‍...