ഇന്ന് 3 ഡിഗ്രി വരെ ചൂട് കൂടാം; മുന്നറിയിപ്പ്

സംസ്ഥാനത്ത് ഇന്ന് ഉയർന്ന താപനില മുന്നറിയിപ്പ്. ഒറ്റപ്പെട്ടയിടങ്ങളില്‍ സാധാരണയെക്കാള്‍ 2 ഡിഗ്രി മുതല്‍ 3 ഡിഗ്രി വരെ താപനില ഉയരാൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ഉയർന്ന താപനിലയും ഈർപ്പമുള്ള വായുവും കാരണം ചൂടും അസ്വസ്ഥതയുമുള്ള കാലാവസ്ഥയ്ക്ക് സാധ്യതയുണ്ട്. ഉയർന്ന ചൂട് സൂര്യാഘാതം, സൂര്യാതപം, നിർജലീകരണം തുടങ്ങി നിരവധി ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകാം. അതിനാല്‍ ജാഗ്രത പാലിക്കണമെന്നും മുന്നറിയിപ്പില്‍ പറയുന്നു. പകല്‍ 11 മുതല്‍ വൈകീട്ട് 3 വരെയുള്ള സമയത്ത് നേരിട്ട് ശരീരത്തില്‍ കൂടുതല്‍ സമയം തുടർച്ചയായി സൂര്യപ്രകാശം ഏല്‍ക്കുന്നത് ഒഴിവാക്കുക.

Leave a Reply

spot_img

Related articles

മത്സ്യത്തൊഴിലാളികളില്‍ നിന്നും അപേക്ഷ ക്ഷണിക്കുന്നു

സംസ്ഥാന ഫിഷറീസ് വകുപ്പ് കാലാവസ്ഥാ വ്യതിയാന പ്രതിരോധ തീരദേശ മത്സ്യഗ്രാമ വികസന പദ്ധതിയുടെ വിവിധ ഘടകപദ്ധതികള്‍ നടപ്പിലാക്കുന്നതിന് ജില്ലയിലെ പള്ളം മത്സ്യഗ്രാമത്തില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളില്‍...

സ്റ്റെനോഗ്രാഫർ നിയമനം

വിരമിച്ച കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാരെയും ഹൈക്കോടതി, ജില്ലാ കോടതി ജീവനക്കാരെയും സ്റ്റെനോഗ്രാഫർ ഗ്രേഡ് I തസ്തികയിൽ എറണാകുളത്തെ ഡെബ്റ്റ്സ് റിക്കവറി ട്രൈബ്യൂണൽ - 2 ൽ കരാറടിസ്ഥാനത്തിൽ നിയമിക്കുന്നു. അപേക്ഷകൾ...

മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂള്‍ പ്രവേശനം

പട്ടികവര്‍ഗ്ഗ വികസന വകുപ്പിന് കീഴില്‍ പ്രവര്‍ത്തിക്കുന്ന മോഡല്‍ റസിഡന്‍ഷ്യല്‍ സ്‌കൂളില്‍ അഞ്ചാം ക്ലാസ്സ് പ്രവേശനത്തിന് അപേക്ഷ ക്ഷണിക്കുന്നു. കുടുംബ വാര്‍ഷിക വരുമാനം രണ്ട് ലക്ഷം...

ആത്മഹത്യാ നിരക്കിൽ കേരളം മുന്നിൽ

ആത്മഹത്യാ നിരക്കിൽ കേരളം മുന്നിലെന്ന് സി.എ.ജി റിപ്പോർട്ട്. എസ്‌.ഡി.ജി ഇന്ത്യ സൂചിക 2020-21 പ്രകാരം കേരളത്തിലെ ആത്മഹത്യാനിരക്ക് ഒരു ലക്ഷം ജനസംഖ്യക്ക് 24.3 ആണ്....