വിഷണ്ണനായ അനിയന്‍ കഴുതയെക്കണ്ട് ചേട്ടന്‍ കഴുത ചോദിച്ചു.
”എടാ അനിയാ നിനക്കെന്തു പറ്റി?”
“എന്‍റെ ചേട്ടാ…ഞാന്‍ തൂങ്ങിച്ചാവാന്‍ പോവുന്നു.”
“എന്തു പറ്റിയെടാ?”
“ഓ! ഒരു ഗതികെട്ട ജീവിതം! പകലന്തിയോളം പണി….നല്ല ഭക്ഷണമില്ല. യജമാനന്‍റെ ഇടിയും ചവിട്ടും പുറമെ….മടുത്തു.”
“എന്നാ പിന്നെ ആത്മഹത്യായാ നല്ലത്” എന്നായി ചേട്ടന്‍.
“ചേട്ടനെന്നെങ്കിലും ചാവണംന്ന് തോന്നിയിട്ടുണ്ടോ?”
“ഇല്ല എനിക്കൊരു പ്രതീക്ഷയുണ്ട്; അതിനാല്‍ ചാവണം എന്ന് തോന്നിയിട്ടില്ല.”
“എന്താണാ പ്രതീക്ഷ? ഒന്നു പറയണേ” അനിയന്‍ കെഞ്ചി.
“എടാ നമ്മുടെ യജമാനനുമായി വഴക്കിട്ട് സഹികെടുമ്പോള്‍ യജമാനന്‍റെ ഭാര്യ ഇങ്ങനെ പറയാറുണ്ട്.”
“എടോ മനുഷ്യാ തന്‍റെ കൂടെ ജീവിക്കുന്നതിനെക്കാള്‍ ഭേദം വല്ല കഴുതേടെ കൂടെ ജീവിക്കുന്നതാണ്.”
“അത് തന്നെയാണ് എന്‍റെ പ്രതീക്ഷ.”