ജോഷി ഫിലിപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ്

കോട്ടയം ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റായി യു ഡി എഫിലെ ജോഷി ഫിലിപ്പിനെ തെരഞ്ഞെടുത്തു. 23 ഡിവിഷനിൽ 17 അംഗങ്ങളുടെ പിന്തുണയിലാണ് വാകത്താനം ഡിവിഷനിൽ നിന്നും കോൺഗ്രസ് പ്രതിനിധിയായി വിജയിച്ച ജോഷി ഫിലിപ്പ് പ്രസിഡൻ്റായിരിക്കുന്നത്.കോട്ടയം ജില്ലാ കളക്ടർ ചേതൻ കുമാർ മീണ തെരഞ്ഞെടുപ്പിന് നേതൃത്വം നൽകി.ജോഷി ഫിലിപ്പിന് 16 വോട്ടും,
എൽഡിഎഫ് പ്രതിനിധിയായി പ്രസിഡൻ്റ് സ്ഥാനത്തേക്ക് മത്സരിച്ച ഭരണങ്ങാനം ഡിവിഷനിലെ പെണ്ണമ്മ ജോസഫിന് ഏഴ് വോട്ട് ലഭിച്ചു.രണ്ടാം തവണയാണ് ജോഷി ഫിലിപ്പ് ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റാകുന്നത്.2015 ൽ ആദ്യമായി ജില്ലാ പഞ്ചായത്തിലേക്ക് വിജയിച്ചപ്പോഴും ആദ്യ ടേമിൽ പ്രസിഡൻ്റായിരുന്നു.

കോട്ടയം തോട്ടയ്ക്കാട് ഇരവുചിറ സ്വദേശിയായ ജോഷി, 20 വര്‍ഷം വാകത്താനം പഞ്ചായത്തംഗമായിരുന്നു. എട്ടു വര്‍ഷം പ്രസിഡന്‍റുമായിരുന്നു.നിലവിൽ കെ.പി.സി.സി. ജനറൽ സെക്രട്ടറിയാണ്. ഡി.സി.സി. പ്രസിഡൻ്റ്, ജനറൽ സെക്രട്ടറി, യൂത്ത് കോൺഗ്രസ് കോട്ടയം ജില്ലാ പ്രസിഡൻ്റ് എന്നി നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്. ജോഷി ഫിലിപ്പ് കോട്ടയം ജില്ലാ പഞ്ചായത്ത് ആദ്യ ടേമിൽ നാല് വർഷം അദ്ധ്യക്ഷ പദവിയിൽ തുടരാനാണ് ധാരണ. തുടർന്ന് അവസാന ഒരു വർഷം കേരള കോൺഗ്രസിനും അധ്യക്ഷ സ്ഥാനം നൽകാനാണ് യു.ഡി.എഫിൽ തീരുമാനമായിട്ടുണ്ട്.കേരള കോൺഗ്രസിൻ്റെ ജോസ്മോൻ മുണ്ടക്കൻ അടുത്ത ടേമിൽ അധ്യക്ഷനായേക്കുവാനാണ് സാധ്യത.

Leave a Reply

spot_img

Related articles

അന്യായവില: തീയറ്ററുകളിൽ റെയ്ഡ്

എറണാകുളം ഇടപ്പള്ളി ലുലു മാൾ, കാക്കനാട് മാജിക് ഫ്രെയിംസ് എന്നീ മൾട്ടിപ്ലക്സ് തീയറ്ററുകളിലും മറ്റ് തീയറ്ററുകളിലും ഭക്ഷ്യ, പൊതുവിതരണ വകുപ്പ് മന്ത്രിയുടെ നിർദ്ദേശപ്രകാരം ജില്ലാ...

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം; 32,000 രൂപ കവർന്നു

കുറവിലങ്ങാട് ബിവറേജ് ഔട്ട്ലൈറ്റിൽ വീണ്ടും മോഷണം. 32,000 രൂപ കവർന്നു.രണ്ടര മാസത്തിനിടെ രണ്ടാം വട്ടമാണ് മോഷണം.ഏണി ഉപയോഗിച്ച് ബീവറേജ് കെട്ടിടത്തിൻ്റെ പിറകിലെ എക്സോ ഫാനിന്...

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെ; രേഖകള്‍ പുറത്ത്

രണ്ടാം പിണറായി സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്സണല്‍ സ്റ്റാഫായി നിയമിച്ചത് 726 പേരെയാണെന്ന രേഖകള്‍ പുറത്ത്.സ്റ്റാഫുകളുടെ എണ്ണത്തെച്ചൊല്ലി മുഖ്യമന്ത്രി പിണറായി വിജയനും പ്രതിപക്ഷ നേതാവ്...

എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാൻ അവസരം

വിവിധ കാരണങ്ങളാൽ 2025 ജനുവരി മുതൽ 2026 ഓഗസ്റ്റ് 31 വരെയുള്ള കാലയളവിൽ എംപ്ലോയ്‌മെന്റ് രജിസ്‌ട്രേഷൻ പുതുക്കാതിരുന്ന ഉദ്യോഗാർഥികൾക്കും ( രജിസ്ട്രേഷൻ ഐ .ഡി....