ജൂൺ 27 – പൈനാപ്പിൾ ഡേ (കൈതച്ചക്കക്ക് ഒരു ദിനം)

കൈതച്ചക്ക ദിനം അതിൻ്റെ പോഷകഗുണങ്ങളും സാംസ്കാരികപ്രാധാന്യങ്ങളും ഓർമ്മിക്കാൻ ആചരിക്കുന്നു. പൈനാപ്പിൾ ഏഷ്യയിൽ സമൃദ്ധിയുടെയും ഭാഗ്യത്തിൻ്റെയും പ്രതീകമായി കണക്കാക്കുന്നു. കരീബിയൻ രാജ്യത്ത് ഈ പഴം സൌഹൃദത്തിൻ്റെ പ്രതീകമാണ്. 1493-ല്‍ കരീബിയന്‍ ദ്വീപുകളില്‍ യൂറോപ്യന്മാരാണ് ആദ്യമായി കൈതച്ചക്ക കൃഷി ചെയ്തതെന്നാണ് കരുതുന്നത്.

വന്‍വൃക്ഷങ്ങളില്‍ പറ്റിപ്പിടിച്ച് വളരുന്ന സസ്യകുടുംബത്തിലെ അംഗമാണ് കൈതച്ചക്ക. പൈന്‍മരത്തിന്‍റെ കോണിനോട് സാദൃശ്യമുള്ള ആകൃതിയുള്ളതുകൊണ്ടാണ് പൈനാപ്പിള്‍ എന്ന പേര് ലഭിച്ചത്.
കൈതച്ചക്കയില്‍ വിറ്റാമിന്‍ എ യും ബി യും ധാരാളമായി ഉണ്ട്. കൂടാതെ വിറ്റാമിന്‍ സി, ഇരുമ്പ്, കാല്‍സ്യം, മഗ്നീഷ്യം, പൊട്ടാസ്യം എന്നിവയും അടങ്ങിയിരിക്കുന്നു. കൈതച്ചക്കയിലുള്ള ബീറ്റാകരോട്ടീന്‍ ആസ്ത്മ വരാതിരിക്കാന്‍ സഹായിക്കും. ഇതിലുള്ള ബ്രോമെലാനിന്‍ എന്ന എന്‍സൈം കാന്‍സറിനെ പ്രതിരോധിക്കാന്‍ ശേഷിയുള്ളതാണ്.

Leave a Reply

spot_img

Related articles

ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി

ജോലി തേടി പോയതിന് പിന്നാലെ ബെംഗളൂരുവില്‍ കാണാതായ മലയാളി യുവാവിനെ കണ്ടെത്തി.പെയ്ന്റിങ് ജോലിക്കായി പോയതിന് പിന്നാലെ ബെംഗളൂരു റെയില്‍വേ സ്റ്റേഷനില്‍ നിന്നും കാണാതായ പാലകര...

സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസ്

ആത്മീയ നേതാവ് സദ്ഗുരു ജഗ്ഗി വാസുദേവിന്റെ ഇഷ ഫൗണ്ടേഷനില്‍ പോയ നിരവധി പേരെ കാണാതായിട്ടുണ്ടെന്ന് തമിഴ്നാട് പോലീസിന്റെ റിപ്പോർട്ട്. ഇഷ ഫൗണ്ടേഷനെതിരേ തമിഴ്നാട് പോലീസ് സുപ്രീം...

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു

ജമ്മുകശ്മീർ മുഖ്യമന്ത്രിയായി നാഷനൽ കോൺഫറൻസ് ഉപാധ്യക്ഷൻ ഒമർ അബ്‌ദുല്ല സത്യപ്രതിജ്‌ഞ ചെയ്ത് അധികാരമേറ്റു. ഷേർ-ഇ-കശ്മ‌ീർ ഇന്റർനാഷണൽ കൺവെൻഷൻ സെൻ്ററിൽ രാവിലെ പതിനൊന്നരയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. ലഫ്....

ബംഗാൾ ഉൾക്കടലിൽ തീവ്രന്യുനമർദ്ദം

ബംഗാൾ ഉൾക്കടൽ ന്യുനമർദ്ദം തീവ്രന്യുനമർദ്ദമായി ശക്തിപ്രാപിച്ചു. നാളെ അതിരാവിലെ പുതുച്ചേരിക്കും നെല്ലൂരിനും (ആന്ധ്രാപ്രദേശ്) ഇടയിൽ ചെന്നൈക്ക്‌ സമീപം മണിക്കൂറിൽ പരമാവധി 60 കിമീ വേഗതയിൽ കരയിൽ...