സുരേഷ് ഗോപിയുടെ വാനര പരാമർശത്തിൽ പ്രതികരിച്ച് കെ മുരളീധരൻ.തൃശൂരിലെ വോട്ടർമാരെ ആണോ സുരേഷ് ഗോപി വാനരൻമാർ എന്ന് ഉദ്ദേശിച്ചത്, അങ്ങനെയെങ്കിൽ അതിന് അടുത്ത തവണ വോട്ടർമാർ മറുപടി പറയും എന്ന് മുരളീധരൻ പറഞ്ഞു.വ്യാജ വോട്ടർമാരെ വെച്ച് ജയിച്ച എംപിയാണ് സുരേഷ് ഗോപി. തൃശ്ശൂരിലെ വോട്ട് ക്രമക്കേടിൽ കോൺഗ്രസ് നിയമ നടപടികളുമായി മുന്നോട്ടുപോകും. തെരെഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ ദിവസം നടത്തിയ വാർത്താ സമ്മേളനം ജെപി നദ്ദയുടെ വാർത്താ സമ്മേളനം പോലെയായിരുന്നു. അതൊരു രാഷ്ട്രീയ പ്രസംഗം ആയിരുന്നു. രാഹുൽ ഗാന്ധിയോട് മാപ്പ് ആവശ്യപ്പെടുന്ന കമ്മീഷൻ എന്ത് കൊണ്ട് അനുരാഗ് ഠാക്കൂറിനോട് മാപ്പ് ആവശ്യപ്പെടുന്നില്ല എന്നും മുരളീധരൻ ചോദിച്ചു.

