പാലിയേക്കരയിലെ ടോൾ പിരിവ് മരവിപ്പിച്ചതിനെതിരായ അപ്പീൽ സുപ്രിംകോടതി വിധി പറയാൻ മാറ്റി

പാലിയേക്കരയിലെ ടോൾ പിരിവ് മരവിപ്പിച്ചതിനെതിരായ അപ്പീൽ സുപ്രിംകോടതി വിധി പറയാൻ മാറ്റി. മോശം റോഡുകൾക്ക് എന്തിന് ടോൾ നൽകണമെന്ന് സുപ്രിംകോടതി ചോദിച്ചു. ഗതാഗതക്കുരുക്കുണ്ടാകുന്ന മേഖലകളിലെ റോഡ് നിർമ്മിച്ചത് മറ്റൊരു ഉപകമ്പനിയാണെന്ന് കരാർ കമ്പനി കോടതിയിൽ പറഞ്ഞു. മഴ മൂലമാണ് അറ്റകുറ്റപ്പണി വൈകുന്നതെന്ന് സോളിസിറ്റർ ജനറൽ അറിയിച്ചു. മഴയ്ക്ക് ശേഷം ടോൾ പിരിവ് നടത്തിയാൽ പോരെയെന്നും കോടതി ചോദിച്ചു. അതേസമയം ദിവസങ്ങൾ പിന്നിട്ടിട്ടും മണ്ണുത്തി ഇടപ്പള്ളി ദേശീയപാതയിലെ ഗതാഗതക്കുരുക്കിന് പരിഹാരമായില്ല. ആമ്പല്ലൂരിലും മുരിങ്ങൂരിലും ചാലക്കുടിയിലും വൻ ഗതാഗതക്കുരുക്കാണ് അനുഭവപ്പെടുന്നത്. യാത്രക്കാർ മണിക്കൂറുകളോളം ബുദ്ധിമുട്ടി. ഇട റോഡുകൾ വഴി ഗതാഗതം തിരിച്ചുവിട്ടെങ്കിലും പ്രശ്നപരിഹാരമായില്ല. ജില്ലയിൽ സ്കൂളുകൾക്ക് ഇന്ന് അവധി ആയത് മാത്രമാണ് വിദ്യാർഥികൾക്ക് ആശ്വാസമായത്.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...