ചേലക്കരയില്‍ അഞ്ചാം തീയതിയും, പാലക്കാട് 10-ാം തീയതിയും പ്രചാരണം നടത്തും. വയനാട്ടില്‍ യു.ഡി.എഫ് ഭൂരിപക്ഷം വർധിപ്പിക്കുമെന്നും പാലക്കാട് മണ്ഡലം നിലനിർത്തുന്നതിനൊപ്പം ചേലക്കര തിരിച്ചുപിടിക്കുമെന്നും മുരളീധരൻ പറഞ്ഞു. യു.ഡി.എഫ് വയനാട് പാർലമെന്റ് മണ്ഡലം കേന്ദ്ര തെരഞ്ഞെടുപ്പ് കമ്മിറ്റി ഓഫിസില്‍ മാധ്യമങ്ങളെ കാണുകയായിരുന്നു അദ്ദേഹം. തനിക്ക് പാർലമെന്റിലേക്ക് സീറ്റ് തന്നത് രാജീവ് ഗാന്ധിയാണ്. 1991 മേയ് മാസത്തില്‍ എനിക്കുവേണ്ടി അദ്ദേഹം കോഴിക്കോട്ട് തെരഞ്ഞെടുപ്പ് പ്രചാരണത്തിന് വന്നിരുന്നു. പിരിയാൻ നേരത്ത്, ഡല്‍ഹിയില്‍ വെച്ച് കാണാം എന്നായിരുന്നു അദ്ദേഹം പറഞ്ഞത്. പക്ഷേ അദ്ദേഹത്തിന് ജീവൻ നഷ്ടപ്പെട്ടു. അദ്ദേഹത്തിന്റെ പുത്രി മത്സരിക്കുന്ന ഇടത്തുനിന്നുതന്നെ തെരഞ്ഞെടുപ്പ് പ്രചാരണം തുടങ്ങാൻ കാരണം അതാണ്. ആ കുടുംബവുമായി തനിക്കുള്ളത് വൈകാരിക ബന്ധമാണെന്നും കെ. മുരളീധരൻ പറഞ്ഞു.