കലാഭവൻ മണി മെമ്മോറിയൽ അവാർഡ് കമ്മിറ്റി സംഘടിപ്പിക്കുന്ന കലാഭവൻ മെമ്മോറിയൽ അവാർഡ് പ്രശസ്ത നടി കണ്ണൂർ ശ്രീലതക്ക് സമ്മാനിച്ചു.
അവാർഡ് സ്വീകരിച്ചവേളയിൽ കണ്ണൂർ ശ്രീലത ഇങ്ങനെ പറഞ്ഞു: കലാഭവൻ മണിയോടൊപ്പം 3 സിനിമകളിൽ ഞാനഭിനയിച്ചു. ഗുഡ് ബോയ്സ്”
സമ്മാനം ….. മത്സരം ‘ എന്നീ രണ്ട് സിനിമകളിൽ മണിയുടെ ഉമ്മയായി അഭിനയിച്ചു
മത്സരത്തിൽ മണി എന്നെ വിളി’ ‘ക്കുന്നത് പൈതലേ എന്നാണ് ‘
അകാലത്തിൽ പൊലിഞ്ഞ മണിയുടെ ജീവിതം. എനിക്ക് ഇപ്പോഴും ദുഃഖമാണ്.
മിമിക്രിയും നാടൻ പാട്ടും സിനിമയും മണിക്ക് മുചക്ര വാഹനമായിരുന്നു. ഈ മു ചക്ര വാഹനം നിയന്ത്രിച്ച് ഓടിച്ചാണ് മലയാളികളുടെ ഹൃദയത്തിൽ ഇടം പിടിച്ചത്
ആരെന്തു സഹായം ചോദിച്ചാലും മണി സഹായം ചെയ്തിരുന്നു. വിശപ്പിൻ്റെ വിലയറിഞ്ഞ ‘ദാനം ചെയ്ത മനുഷ്യസ്നേഹിയായ കലാകാരനായിരുന്നു മണി….
പൈതലേ എന്ന വിളി ഇപ്പോഴും കാതിൽ മുഴങ്ങുന്നു തുടർന്ന് വാക്കുകൾ കിട്ടാതെ വിതുമ്പി കരഞ്ഞ് പ്രസംഗം ഇടക്ക് നിർത്തി…കസേലയിൽ പോയിരുന്ന ശ്രീലതയുടെ കണ്ണുനീർ വേദിയിലിരുന്നവരിലേക്കും ശ്രോതാക്കളിലേക്കും ദുഃഖം പരത്തി. നടൻ മനോജ് കെ. യു. കണ്ണൂർ മുൻ മേയർ അഡ്വ: ടി. ഒ. മോഹനൻ നടി അനഘ ജാനകി, ബാലനടൻ ശ്രീപദ് യാൻ ( മാളിക പ്പുറം ഫെയിം ) തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു