കണ്ണൂർ തലശ്ശേരി മണോളിക്കാവിൽ പോലീസിനെ ആക്രമിച്ച കേസിൽ ഒരാൾ അറസ്റ്റിൽ. തിരുവാങ്ങാട് സ്വദേശി ലിനേഷാണ് അറസ്റ്റിലായത്. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു. തെയ്യ ഉത്സവത്തിനിടെ ബിജെപിയും സിപിഐഎം പ്രവർത്തകരും ഏറ്റുമുട്ടിയിരുന്നു. ആചാരപരമായ ചടങ്ങുകൾ നടക്കുന്നതിനിടെ സിപിഐഎം പ്രവർത്തകർ മുദ്രവാക്യം വിളിച്ചെന്നാരോപിച്ച് ബിജെപി പ്രവർത്തകർ എതിർത്തു. ഇത് സംഘർഷത്തിന് വഴി വെക്കുകയായിരുന്നു.ഈ സംഘർഷം തടയുന്നതിനായി തലശേരി പൊലീസ് സ്ഥലത്തേക്ക് എത്തി. ഇരുവിഭാഗത്തെയും പിന്തിരിപ്പിക്കാനായി പൊലീസ് ബലം പ്രയോഗിച്ചു. ഇതിനിടെ എസ്ഐ ഉൾപ്പെടെ നാല് പൊലീസ് ഉദ്യോഗസ്ഥരെ സിപിഐഎം പ്രവർത്തകർ അക്രമിച്ചെന്ന് കാട്ടി പൊലീസ് കേസെടുത്തു. 27 പേർക്കെതിരെയാണ് പൊലീസ് കേസെടുത്തത്. ഇതിൽ പ്രതികളായവരെ അറസ്റ്റ് ചെയ്യാൻ പൊലീസ് ശ്രമിച്ചു. അതോടുകൂടി വീണ്ടും സംഘർഷം ഉണ്ടായി.കുറച്ച് പൊലീസുകാരെ സിപിഐഎം പ്രവർത്തകർ പൂട്ടിയിട്ടു. കസ്റ്റഡിയിലെടുത്ത പ്രതിയെ ബലം പ്രയോഗിച്ച് പൊലീസ് വാഹനത്തിൽ നിന്ന് മോചിപ്പിക്കുകയും ചെയ്തു. ഈ സംഭവത്തിൽ 55 സിപിഐഎം പ്രവർത്തകർക്കെതിരെ കേസെടുത്തു. ഇതിലാണ് ഒരാളാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

