കണ്ഠ‌ര് ബ്രഹ്‌മദത്തൻ ചിങ്ങം ഒന്നു മുതൽ ശബരിമലയിലെ താന്ത്രിക കർമങ്ങളുടെ ചുമതല ഏറ്റെടുക്കും

കണ്ഠ‌ര് ബ്രഹ്‌മദത്തൻ ചിങ്ങം ഒന്നു മുതൽ ശബരിമലയിലെ താന്ത്രിക കർമങ്ങളുടെ പൂർണ ചുമതല ഏറ്റെടുക്കും.

തന്ത്രി സ്ഥാനത്തെ പൂർണ സമയ ചുമതലയിൽ നിന്ന് പിതാവ് കണ്ഠര് രാജീവര് മാറുന്ന തോടെയാണ് ബ്രഹ്‌മദത്തൻ ചുമതലയിലേക്കെത്തുന്നത്.

ഈ വർഷവും കണ്ഠര് രാജീവര് സന്നിധാനത്തെത്തുമെങ്കിലും പൂജകളുടെ പൂർണ ചുമതല ബ്രഹ്‌മദത്തനായിരിക്കും.

12ന് നടക്കുന്ന നിറപുത്തരി പൂജയോടെ നിലവിലെ തന്ത്രി കണ്ഠര് മഹേഷ് മോഹനര് മല യിറങ്ങും.
ചിങ്ങം ഒന്നു മുതൽ ഒരു വർഷമാണു താഴമൺ മഠ ത്തിലെ ധാരണ പ്രകാരം തന്ത്രിയുടെ ചുമതല.

9 വർഷം മുൻപു തന്നെ ബ്രഹ്‌മദത്തൻ പൂജാപഠനവും ആചാരപ്രകാരം ചെങ്ങന്നൂർ മഹാദേവ ക്ഷേത്രത്തിലെ ചടങ്ങുകളും പൂർത്തിയാക്കിയിരു ന്നു. അതിനാൽ ശബരിമല ഉൾപെടെ എല്ലാ ക്ഷേത്രങ്ങളിലെയും താന്ത്രിക കർമ്മങ്ങളുടെ ചുമതല ഏറ്റുക്കാനാവും

Leave a Reply

spot_img

Related articles

ഇടുക്കി ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു

ഇടുക്കി ഗ്രാമ്പിയില്‍ ഇറങ്ങിയ കടുവയെ മയക്കുവെടി വെച്ചു. ഡോ. അനുരാജിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കടുവയെ മയക്കുവെടി വെച്ചത്. ഇന്ന് പുലര്‍ച്ചെ വണ്ടിപ്പെരിയാറിന് സമീപം അരണക്കല്ലിലെത്തിയ...

ധനസഹായത്തിന് അപേക്ഷ ക്ഷണിച്ചു

ഫാർമർ പ്രൊഡ്യൂസർ ഓർഗനൈസേഷൻ/ ഫാർമർ പ്രൊഡ്യൂസർ കമ്പനികൾക്ക് സാമ്പത്തിക സഹായം നൽകുന്ന പദ്ധതിയിലേക്ക് അപേക്ഷിക്കാം. ഹോർട്ടികൾച്ചർ വിളകളിൽ (പഴവർഗ്ഗങ്ങൾ, പച്ചക്കറികൾ, പുഷ്പങ്ങൾ, സ്പൈസസ്, സുഗന്ധവിളകൾ,...

എംജി സർവകലാശാലാ കലോത്സവം ഇന്നു മുതൽ

എംജി സർവകലാശാലാ കലോത്സവം 'ദസ്‌തക്-അൺടിൽ ലാസ്റ്റ‌് ബ്രെത്ത്' ഇന്നു മുതൽ തൊടുപുഴ അൽ അസ്ഹർ ക്യാംപസിൽ അരങ്ങേറും. ഇന്നു രാത്രി 7നു സാഹിത്യകാരൻ പി.വി.ഷാജികുമാർകലോത്സവം...

ഓവു ചാലിൽ വീണ് കാണാതായ വൃദ്ധന്റെ മൃതദേഹം കണ്ടെത്തി

കോഴിക്കോട് കനത്തമഴയിൽ നിറഞ്ഞൊഴുകിയ ഓവു ചാലിൽവീണ് കാണാതായ അറുപതുകാരന്റെ മൃതദേഹം കണ്ടെത്തി. കോവൂർ സ്വദേശി കളത്തിൻപൊയിൽ ശശിയാണ് മരിച്ചത്. അപകടം നടന്ന സ്ഥലത്തുനിന്ന്‌ ഒരു...