പെട്രോൾ അടിച്ച ശേഷം പണം നൽകാതെ കബളിപ്പിക്കുന്നയാൾ പിടിയിൽ

വാഹനത്തിൽ പെട്രോൾ അടിച്ചതിനുശേഷം പണം നൽകാതെ പമ്പ് ഉടമകളെ കബളിപ്പിച്ച്‌ കടന്നുകളയുന്നയാളെ പോലീസ് പിടികൂടി.

പൂവരണി പൈക ഭാഗത്ത് മാറാട്ട്കളം ( ട്രിനിറ്റി ) വീട്ടിൽ ജോയൽ ജോസ് ജോർജ് (28) എന്നയാളെയാണ് മണിമല പോലീസ് അറസ്റ്റ് ചെയ്തത്.

ഇയാൾ ജില്ലയിലെ വിവിധ പെട്രോൾ പമ്പുകളിൽ രാത്രിയോടുകൂടി തന്റെ വെള്ള ഹോണ്ട സിറ്റി കാറിൽ വ്യാജ നമ്പർ പ്ലേറ്റ് ഘടിപ്പിച്ച ശേഷം എത്തി 4000 രൂപയ്ക്ക് മുകളിൽ പെട്രോൾ അടിച്ചതിനു ശേഷം ജീവനക്കാരോട് പണം ഓൺലൈനായി അടച്ചിട്ടുണ്ടെന്ന് പറയുകയും, ജീവനക്കാർ ഇത് പരിശോധിക്കുന്ന സമയം കാറുമായി കടന്നു കളയുകയായിരുന്നു രീതി.

പരാതിയെ തുടർന്ന് മണിമല പോലീസ് കേസ് രജിസ്റ്റർ ചെയ്യുകയും ജില്ലാ പോലീസ് മേധാവി കെ.കാർത്തിക്കിന്റെ നേതൃത്വത്തിൽ ഇയാളെ പിടികൂടുന്നതിനുവേണ്ടി പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ ശാസ്ത്രീയമായ പരിശോധനയിൽ വ്യാജ നമ്പർ പ്ലേറ്റ് പതിച്ച വാഹനവുമായെത്തിയ യുവാവിനെ തിരിച്ചറിയുകയും, തുടർന്ന് നടത്തിയ തിരിച്ചിലിൽ ഇയാളെ എറണാകുളത്തുനിന്നും പിടികൂടുകയുമായിരുന്നു.

പോലീസിന്റെ പരിശോധനയിൽ ഇയാളുടെ വാഹനത്തിന്റെ ഡിക്കിയിൽ നിന്നും വിവിധ വ്യാജ നമ്പർപ്ലേറ്റുകൾ കണ്ടെടുക്കുകയും ചെയ്തു.

ഓരോ പെട്രോൾ പമ്പിൽ കയറുമ്പോഴും ഇയാൾ പല നമ്പർ പ്ലേറ്റുകളാണ് ഉപയോഗിച്ചിരുന്നത് . മണിമല സ്റ്റേഷൻ എസ്.എച്ച്. ഓ ജയപ്രകാശ്, സി.പി.ഓ മാരായ ജോബി, ബിജേഷ്, അഭിലാഷ്, സോബിൻ പീറ്റർ എന്നിവരും അന്വേഷണസംഘത്തിൽ ഉണ്ടായിരുന്നു.

കോടതിയിൽ ഹാജരാക്കിയ ഇയാളെ റിമാണ്ട് ചെയ്തു.

Leave a Reply

spot_img

Related articles

ലഹരിക്കെതിരെ പ്രചാരണം നടത്തിയ ഡിവൈഎഫ്ഐ നേതാവ് എംഡിഎംഎയും ഹൈബ്രിഡ് കഞ്ചാവുമായി പിടിയിൽ

തൊടുപുഴ ഇടവെട്ടിയിൽ ലഹരിമരുന്നുമായി ഡിവൈഎഫ്ഐ നേതാവടക്കം നാലുപേർ പൊലീസിന്റെ പിടിയിലായി. ഡിവൈഎഫ്ഐ തെക്കുംഭാഗം മേഖല സെക്രട്ടറിയും ബ്ലോക്ക് കമ്മിറ്റി അംഗവുമായ ടി.എം. ഷിയാസ്, ആഷിഖ്,...

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു

തൃശൂർ പാവറട്ടിയിൽ മകന്റെ ക്രൂരമായ ആക്രമണത്തിൽ അമ്മ കൊല്ലപ്പെട്ടു.വെങ്ങര സ്വദേശിനി ഡോളി (68) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ ബെൻഹറിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.മകന്റെ വെട്ടേറ്റാണ്...

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി

നാലു വയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച യുവാവിനെ വടിവാൾ കൊണ്ടി വെട്ടി മുത്തശ്ശി .തമിഴ്‌നാട്ടിലെ കൊളിത്തലൈയിലെ ടോൾഗേറ്റിന് സമീപത്തുള്ള ഒരു ചായക്കടയിലാണ് സംഭവം. സംഭവത്തിൽ 55കാരിയായ...

നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു

കൊച്ചി നോർത്ത് പറവൂർ തുരുത്തിപ്പുറത്ത് യുവതിയെ ആൺസുഹൃത്ത് കുത്തിക്കൊന്നു.ആലുവ ചൂണ്ടി സ്വദേശിനി സുരമ്യയാണ് (24) സുഹൃത്ത് ഷിബിൻ്റെ കുത്തേറ്റ് മരിച്ചത്. ഷിബിനെ വടക്കേക്കര പോലീസ്...