കരൂർ ദുരന്തം; അറസ്റ്റ് ചെയ്‌ത മാധ്യമപ്രവർത്തകൻ ഫെലിക്‌സ് ജെറാൾഡിന് ജാമ്യം

കരൂർ ദുരന്തവുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്‌ത ഓൺലൈൻ മാധ്യമപ്രവർത്തകൻ ഫെലിക്‌സ് ജെറാൾഡിന് ജാമ്യം.ചെന്നൈ മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് കോടതിയാണ് ഫെലിക്‌സിന് ഉപാധികളോടെ ജാമ്യം നൽകിയത്. കരൂർ ദുരന്തവുമായി ബന്ധപ്പെട്ട വീഡിയോയുടെ പേരിൽ ആയിരുന്നു പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്. ദുരന്തവുമായി ബന്ധപെട്ട് ജാഗ്രതയോടെ പ്രതികരിക്കണമെന്ന് കോടതി നിർദേശം നൽകിയിട്ടുണ്ട്. യൂട്യൂബ് വീഡിയോയുടെ പേരിലാണ് ചെന്നൈ പോലീസ് ഫെലിക്സ് ജെറാൾഡിനെ അറസ്റ്റ് ചെയ്തത്. മുൻമന്ത്രിയും ഡിഎംകെ നേതാവുമായ സെന്തിൽ ബാലാജിയുടെ ഇടപെടൽ സംബന്ധിച്ച വീഡിയോയ്ക്ക് പിന്നാലെയായിരുന്നു അറസ്റ്റ്. റെഡ്‌പിക്സ് യൂട്യൂബ് എന്ന ചാനൽ എഡിറ്റർ ആണ് ഫെലിക്സ് ജെറാൾഡ്. സ്റ്റാലിൻ സർക്കാരിന്റെ കടുത്ത വിമർശകൻ കൂടിയാണ് ഇയാൾ.

Leave a Reply

spot_img

Related articles

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണം; രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു

മണിപ്പൂരിൽ വീണ്ടും സായുധ ആക്രമണങ്ങൾ. തമങ്ലോങ്, നോണി ജില്ലകളിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായി രണ്ട് സ്ത്രീകൾ ഉൾപ്പെടെ നാല് പേർ കൊല്ലപ്പെട്ടു. കുക്കി വിഭാഗത്തിൽപ്പെട്ടവരാണ്...

മുഖത്ത് ബോംബിന്റെ അവശിഷ്ടവുമായി 33 വർഷം ജീവിച്ചയാൾക്ക് ആശ്വാസം

1993 മാർച്ച് 12-ന് മുംബൈ വർളിയിലെ പാസ്‌പോർട്ട് ഓഫീസിനു എതിർവശത്തുണ്ടായ ബോംബ് സ്ഫോടനത്തിൽ മുഖത്ത് തുളച്ചുകയറിയ ലോഹച്ചില്ല് 33 വർഷത്തിനു ശേഷം പുറത്തെടുത്തു. ഗുജറാത്ത്...

ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി; വിമാനത്താവളത്തിൽ ഊഷ്മള സ്വീകരണം

ബ്രിക്സ് ഉച്ചകോടിയിൽ പങ്കെടുക്കാനായി ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് ഡൽഹിയിലെത്തി. വിമാനത്താവളത്തിൽ അദ്ദേഹത്തിന് പരമ്പരാഗത നൃത്തങ്ങളടക്കം ഉൾപ്പെടുത്തി ഊഷ്മളമായ സ്വീകരണമാണ് നൽകിയത്. വാണിജ്യ സഹമന്ത്രി...

ഡൽഹിയിൽ മണിപ്പൂരി സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ

ഡൽഹിയിൽ വീടിനുപുറത്ത് ബഹളുണ്ടാക്കിയത് ചോദ്യം ചെയ്ത മണിപ്പൂർ സ്വദേശിയായ സംഗീതജ്ഞൻ മർദ്ദനമേറ്റ് മരിച്ചു; ഏഴുപേർ അറസ്റ്റിൽ.ന്യൂഡൽഹിയിലെ കിലോകാരി ഗ്രാമത്തിൽ വീടിനുപുറത്ത് ബഹളമുണ്ടാക്കിയത് ചോദ്യം ചെയ്ത...