നിക്ഷേപ സമാഹരണവുമായി കരുവന്നൂര്‍ ബാങ്ക്

നിക്ഷേപ സമാഹരണവുമായി വിവാദത്തിലായ തൃശൂർ കരുവന്നൂര്‍ സഹകരണ ബാങ്ക്. ആയിരം പേരില്‍ നിന്ന് നിക്ഷേപം സ്വീകരിക്കാന്‍ പ്രത്യേക ക്യാമ്പയിന്‍ തുടങ്ങി. മാര്‍ച്ച് 31 വരെയാണ് ക്യാമ്പയിന്‍. വായ്പാ തിരിച്ചടവ് മുടങ്ങിയ വസ്തുക്കള്‍ ലേലം ചെയ്യുന്ന നടപടിയും ഊര്‍ജ്ജതമാക്കിയിട്ടുണ്ട്. ബാങ്കിന് തിരിച്ചു വരവിന്റെ പാതയില്‍ എത്തിക്കാനുള്ള നീക്കമെന്ന് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി അറിയിച്ചു. അതേസമയം മൂന്നര കോടി രൂപ ഒരു മാസം ബാങ്കിന് വായ്പാ ഇനത്തില്‍ തിരിച്ചടവായി എത്തുന്നുണ്ട്. പക്ഷേ ആ തുക എല്ലാം നിക്ഷേപകര്‍ തിരികെ വാങ്ങുന്ന സ്ഥിതിയാണുള്ളത്. ബാങ്കിന്റെ പ്രവര്‍ത്തനം മുന്നോട്ടു കൊണ്ടുപോകാന്‍ കഴിയാത്ത സാഹചര്യമാണുള്ളത്. ഇതുകൂടി കണക്കിലെടുത്താണ് നിക്ഷേപ സമാഹരണം അടക്കം നടത്താനുള്ള തീരുമാനത്തിലെത്തിയത്. സമാഹരണ തുക ഉപയോഗിച്ച് കൂടുതല്‍ വിശ്വാസ്യത ആര്‍ജിക്കുക, അതോടൊപ്പം കൂടുതല്‍ വായ്പകളടക്കം നല്‍കുന്ന നടപടികളിലേക്ക് കടന്ന് ബാങ്കിനെ പഴയ പ്രതാപത്തിലേക്ക് മടക്കിക്കൊണ്ടുവരാനുള്ള നീക്കമാണ് അഡ്മിനിസ്‌ട്രേറ്റീവ് കമ്മിറ്റി നടത്തുന്നത്.

Leave a Reply

spot_img

Related articles

ബജറ്റില്‍ കോട്ടയം നിയമസഭ മണ്ഡലത്തിന് മികച്ച പരിഗണന

2026-27 വര്‍ഷത്തേക്കുള്ള പുതുക്കിയ ബജറ്റില്‍ കോട്ടയത്തിന് മികച്ച പരിഗണന. കഴിഞ്ഞ പത്തുവര്‍ഷക്കാലമായി അവഗണിക്കപ്പെട്ടിരുന്ന പല പദ്ധതികള്‍ക്കും ബജറ്റില്‍ അംഗീകാരം ലഭിച്ചു. നിര്‍മ്മാണം നിലച്ചു പോയ ആകാശപ്പാതയുടെ...

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി

മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി കോടതി. എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ പ്രതിയായ മൈക്രോഫിനാൻസ് തട്ടിപ്പ് കേസിൽ കടുത്ത വിമർശനവുമായി...

കോട്ടയം ആത്മ സംഘടിപ്പിക്കുന്ന ലോക സംഗീത ദിനാഘോഷം ഇന്നും നാളെയും

കോട്ടയം ആത്മയുടെയും, കെപിഎൽ കൾചറൽ സൊസൈറ്റിയുടെയും നേതൃത്വത്തിലുള്ള ലോക സംഗീത ദിനാഘോഷം ഇന്നും നാളെയുമായി കെപിഎസ് മേനോൻ ഹാളിൽ നടക്കും.ഇന്ന് 5.30 ന് പി....

പ്രമുഖ കഥാകാരി കെ ആർ മല്ലിക അന്തരിച്ചു

പ്രമുഖ കഥാകാരിയും ദേശാഭിമാനി മുൻപ്രൂഫ്‌ റീഡറുമായ കെആർ മല്ലിക (72) അന്തരിച്ചു. പാപ്പനംകോട്‌ ടിസി 51/ 22(14) കൈലാസം വീട്ടിലായിരുന്നു താമസം.സംസ്‌കാരം വെള്ളിയാഴ്‌ച വൈകിട്ട്‌...