യുവാവിനെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തി

കാസര്‍കോട് ബന്തടുക്കയിൽ യുവാവിനെ ഓവുചാലിൽ മരിച്ച നിലയിൽ കണ്ടെത്തിയിരിക്കുകയാണ്.

മരിച്ചത് ബന്തടുക്ക മംഗലത്ത് വീട്ടില്‍ രതീഷ് (40) ആണ്.

ഇദ്ദേഹം സ്കൂട്ടര്‍ നിര്‍ത്തിയിടുന്നതിന് ഇടയില്‍ കാല്‍തെന്നി തലയിടിച്ച് ഓവുചാലില്‍ വീണതാകാമെന്ന് സംശയിക്കുന്നുണ്ട്.

രതീഷ് വീടിന് സമീപത്ത് സ്വന്തമായി വര്‍ക്ക്ഷോപ്പ് നടത്തുന്നുണ്ടായിരുന്നു.

അതിന്റെ സമീപത്തെ ഓടയില്‍ കമഴ്ന്ന് കിടക്കുന്ന നിലയില്‍ ഇന്ന് പുലര്‍ച്ചെയാണ് മൃതദേഹം കണ്ടെത്തിയത്.

രതീഷിന്റെ മൃതദേഹം കാസര്‍കോട് ജനറൽ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്.

സംഭവത്തിൽ ബേഡകം പൊലീസ് അന്വേഷണം തുടങ്ങി.

Leave a Reply

spot_img

Related articles

എറണാകുളം – വേളാങ്കണ്ണി എക്സ്പ്രസ് ഇനി ആഴ്ചയിൽ മൂന്ന് സർവ്വീസ്

എറണാകുളം - വേളാങ്കണ്ണി എക്സ്പ്രസ് ഇനി മുതൽ ആഴ്ചയിൽ മൂന്ന് സർവ്വീസ്. ഇപ്പോൾ ആഴ്ചയിൽ ഉള്ള രണ്ട് റെഗുലർ സർവ്വീസുകൾ കൂടാതെ, ഒരു അധിക...

സ്മാർട്ട് റോഡുകളുടെ ഉദ്‌ഘാടനം; വ്യാജ വാർത്തകൾക്കെതിരെ മുഖ്യമന്ത്രിയുടെ ഓഫീസ്

12 സ്മാർട്ട് റോഡുകൾ ഉൾപ്പെടെ സംസ്ഥാനത്ത് പൂർത്തിയാക്കിയ 62 റോഡുകളുടെ ഉദ്‌ഘാടനവുമായി ബന്ധപ്പെട്ട് ചില മാധ്യമങ്ങൾ പ്രചരിപ്പിക്കുന്ന വാർത്തകൾ അസംബന്ധമെന്ന് മുഖ്യമന്ത്രിയുടെ ഓഫീസ്. മെയ്...

സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി

പൂച്ചാക്കലിൽ സ്വകാര്യ ശിശു സംരക്ഷണ കേന്ദ്രത്തിൽ നിന്നും കാണാതായ രണ്ടു പെൺകുട്ടികളിൽ ഒരാളെ കണ്ടെത്തി.രണ്ട് പെൺകുട്ടികളെയാണ് ഇന്നലെ കാണാതായത്. ഇതിൽ ശിവകാമി (16)യെയാണ് ഇനി...

കേരളത്തിലെ ബിയർ വിൽപനയിൽ ഇടിവ്

കേരളത്തിൽ ഡിമാൻ്റ് ഹോട്ടിനെന്ന് വ്യക്തമാക്കി ബിവറേജസ് കോർപ്പറേഷന്റെ കണക്കുകൾ. മദ്യ വിൽപനയിൽ തുടർച്ചയായി റെക്കോർഡ് ഇടുമ്പോഴും സംസ്ഥാനത്ത് ബിയർ ഉപയോഗം കുത്തനെ കുറയുന്നുവെന്നാണ് റിപ്പോർട്ട്....