ഉമ്മന്‍ചാണ്ടിക്കെതിരെയുള്ള കെ ബി ഗണേഷ് കുമാറിന്റെ ആക്ഷേപം തികച്ചും അടിസ്ഥാന രഹിതം; സഹോദരി ഉഷ മോഹന്‍ദാസ്

മുൻമുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണ് തന്റെ കുടുംബം തകര്‍ത്തതെന്ന മന്ത്രി കെ ബി ഗണേഷ് കുമാറിന്റെ ആക്ഷേപം അടിസ്ഥാനരഹിതമാണെന്ന് സഹോദരി ഉഷ മോഹന്‍ദാസ്. യാമിനിയുമായുളള വിഷയത്തില്‍ ഗണേഷിനെ സഹായിക്കാനാണ് ഉമ്മന്‍ചാണ്ടി ശ്രമിച്ചതെന്നും പൊലീസ് കേസ് ഒഴിവാക്കി ഉമ്മന്‍ചാണ്ടി ഒത്തുതീര്‍പ്പിനാണ് ശ്രമിച്ചതെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു. കേസുമായി പോയിരുന്നെങ്കില്‍ ഗണേഷ് കുമാറിന്റെ രാഷ്ട്രീയ ഭാവി നഷ്ടപ്പെടുമായിരുന്നു, മുഖ്യമന്ത്രിക്ക് നല്‍കിയ പരാതിയും മാറ്റിവെച്ച്‌ അദ്ദേഹം ഗണേഷിനെ സഹായിക്കുകയായിരുന്നു, ഇതാണ് സത്യമെന്നും ഉഷ മോഹന്‍ദാസ് പറഞ്ഞു.

സോളാര്‍ കേസിലെ പരാതിക്കാരിയുടെ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ലെന്നും അക്കാര്യം പിതാവ് ബാലകൃഷ്ണപ്പിളള നേരിട്ട് പറഞ്ഞതാണെന്നും ഉഷ വ്യക്തമാക്കി. ‘ആ കത്തില്‍ ഉമ്മന്‍ചാണ്ടിയുടെ പേരുണ്ടായിരുന്നില്ല. ആ എഴുത്ത് അച്ഛന്‍ വായിക്കുന്നത് കണ്ടിട്ടുണ്ട്. ഉമ്മന്‍ചാണ്ടിയുടെ പേരില്ല എന്ന് അച്ഛന്‍ നേരിട്ട് പറഞ്ഞു. പിന്നെ എവിടെനിന്ന് പേര് വന്നു എന്ന് കണ്ടുപിടിക്കണം’: ഉഷ മോഹന്‍ദാസ് പറഞ്ഞു.

കോണ്‍ഗ്രസിലേക്ക് തനിക്ക് ക്ഷണമുണ്ടെന്നും ഉഷ മോഹന്‍ദാസ് വ്യക്തമാക്കി. കൊട്ടാരക്കരയെ പ്രതിനിധീകരിച്ച്‌ മത്സരിക്കണമെന്ന് കോണ്‍ഗ്രസുകാര്‍ ആവശ്യപ്പെട്ടെന്നും ഗണേഷിനെതിരെ താന്‍ മത്സരിക്കില്ലെന്നും ഉഷ പറഞ്ഞു. ‘കൊട്ടാരക്കരയില്‍ മത്സരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നു. മത്സരിച്ചാല്‍ വലിയ വിജയം നേടുമെന്ന് ഉറപ്പായിരുന്നു. പിന്നീടാണ് ഐഷാ പോറ്റി കോണ്‍ഗ്രസിലേക്ക് വന്നത്. കൊട്ടാരക്കര കിട്ടിയില്ലെങ്കില്‍ മറ്റ് മണ്ഡലങ്ങളില്‍ മത്സരിക്കാന്‍ തയ്യാറല്ല. ഗണേഷിനെതിരെ പത്തനാപുരത്ത് മത്സരിക്കില്ല. വ്യക്തിപരമായ പ്രശ്നങ്ങള്‍ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കൊണ്ടുവരുന്നത് ശരിയല്ല’: ഉഷ മോഹന്‍ദാസ് കൂട്ടിച്ചേര്‍ത്തു.

Leave a Reply

spot_img

Related articles

സംസ്ഥാനത്ത് ഉഷ്ണതരംഗ സാധ്യത മുന്നറിയിപ്പ് പുറപ്പെടുവിച്ചു

കേരളത്തിൽ അന്തരീക്ഷ താപനില 40 ഡിഗ്രി സെൽഷ്യസിന് മുകളിൽ ഉയരുകയും സാധാരണ താപനിലയെക്കാൾ നാലര ഡിഗ്രിയിലധികം താപനില വ്യതിയാനം രേഖപ്പെടുത്തപ്പെടുകയും ചെയ്ത പശ്ചാത്തലത്തിൽ കേന്ദ്ര...

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി

വൃക്ക ദാതാവിന്‍റെയും സ്വീകർത്താവിന്‍റെയും മതം പറഞ്ഞ് അവയവദാന അപേക്ഷ നിരസിച്ച് എറണാകുളം ജില്ലതല ഓതറൈസേഷൻ സമിതി.അപേക്ഷകർ വ്യത്യസ്ത സമുദായക്കാരായതിനാൽ ‘സ്നേഹബന്ധം’ തെളിയിക്കുന്നതിൽ പരാജയപ്പെട്ടെന്ന വിചിത്ര...

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് കെ.സി. വേണുഗോപാല്‍

ലോക പുസ്തകദിനത്തില്‍ വായനക്കാര്‍ക്കായി തന്റെ പുതിയ ഗ്രന്ഥം സമര്‍പ്പിച്ച് എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍ എംപി.ഫെയ്‌സ്ബുക്കിലൂടെയാണ് കെസി വേണുഗോപാല്‍ ഇക്കാര്യം പങ്കുവെച്ചത്. 'നേരിനൊപ്പം: പോരാട്ടങ്ങള്‍...

തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല; കുടമാറ്റം സമയം കുറയ്ക്കും, തൃശ്ശൂർ കളക്ടറേറ്റിൽ നടന്ന ഉന്നത തലയോഗത്തിൽ തീരുമാനം

ഇത്തവണ തൃശ്ശൂർ പൂരത്തിന് വെടിക്കെട്ടില്ല.കുടമാറ്റം സമയം കുറയ്ക്കും. ആചാരപരമായ ചടങ്ങുകൾക്ക് മാറ്റമില്ലാതെ പൂരം സംഘടിപ്പിക്കും. മഠത്തിൽ വരവും ഇലഞ്ഞിത്തറമേളവും തെക്കോട്ടിറക്കവും ഭംഗിയായി തന്നെ നടക്കും....