കേന്ദ്ര സർക്കാരിനെതിരെ രൂക്ഷ വിമർശനവുമായി എഐസിസി ജനറല്‍ സെക്രട്ടറി കെ.സി. വേണുഗോപാല്‍.വയനാട് ദുരന്തവുമായി ബന്ധപ്പെട്ട് കേരളത്തോട് കേന്ദ്രം കാണിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരതയെന്ന് വേണുഗോപാല്‍.
കെ.സി. വേണുഗോപാലിന്റെ പ്രതികരണം….
എസ്ഡിആര്‍എഫ് ഫണ്ട് ഉപയോഗിക്കണമെന്നാണ് നിര്‍ദേശം. 1500 കോടി രൂപയുടെ പുനരധിവാസ പാക്കേജ് ആവശ്യപ്പെട്ട ഒരു സംസ്ഥാനത്തോട് എസ്ഡിആര്‍എഫ് ഫണ്ടിലെ ബാക്കിയുള്ള തുക ഉപയോഗിച്ചോളു എന്ന് പറയുന്നത് അങ്ങേയറ്റത്തെ അധിക്ഷേപമാണ്.
പാര്‍ലമെന്‍റില്‍ ഈ വിഷയങ്ങളെല്ലാം ചര്‍ച്ച ചെയ്തതാണെന്നും കീഴ്‌വഴക്കങ്ങളെല്ലാം ചൂണ്ടിക്കാട്ടിയതാണ്. മറ്റു സംസ്ഥാനങ്ങള്‍ക്ക് വാരിക്കോരി കൊടുക്കുന്നതിലൊന്നും ആക്ഷേപം പറയുന്നില്ല.പക്ഷേ ഇത്രയും വലിയ ദുരന്തം നടന്ന കേരളത്തിനു കൊടുക്കാതിരിക്കുന്നത് അങ്ങേയറ്റത്തെ ക്രൂരതയാണ്.