അരവിന്ദ് കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ കോടതി 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു

ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജ്‌രിവാളിന്റെ പഴ്സനൽ സെക്രട്ടറി ബിഭവ് കുമാറിനെ കോടതി 5 ദിവസത്തെ പൊലീസ് കസ്റ്റഡിയിൽ വിട്ടു.

രാജ്യസഭാംഗം സ്വാതി മലിവാളിനെ മർദിച്ച കേസിൽ ശക്തമായ തെളിവുകളുണ്ടെന്നാണ് കോടതി പറയുന്നത്.

രാജ്യസഭാംഗം സ്വാതി മലിവാളിനെ മർദിച്ച കേസിലാണ് ഡൽഹിപോലീസ് ബിഭവ് കുമാറിനെ അറസ്റ്റ് ചെയ്തത്.

തിങ്കളാഴ്ച രാവിലെ കേജ്‌രിവാളിനെ കാണാൻ വസതിയിലെത്തിയപ്പോൾ ബിഭവ് കുമാർ കയ്യേറ്റം ചെയ്തുവെന്നാണു സ്വാതിയുടെ പരാതി.

അറസ്റ്റിനെതിരെ ബിജെപി ആസ്ഥാനത്തേക്ക് എഎപിയുടെ നേതൃത്വത്തിൽ ‘ജയിലിൽ അടയ്ക്കൂ’ എന്ന പേരിൽ വലിയ പ്രതിഷേധ മാർച്ചാണ് സംഘടിപ്പിച്ചത്.

അന്വേഷണ സംഘത്തിനു കൈമാറിയ പെൻഡ്രൈവിൽനിന്ന് വിഡിയോ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തതും ഫോൺ ഫോർമാറ്റ് ചെയ്തതതുമെല്ലാം ബിഭവ് കുമാറിന് എതിരാ ശക്തമായ തെളുവികളായി മാറുകയായിരുന്നു.

മുഖ്യമന്ത്രിയുടെ വസതിയിൽനിന്നാണ് ബിഭവ് കുമാറിനെ പൊലീസ് അറസ്റ്റ് ചെയ്യുന്നത്.

പോലീസിനു കൈമാറിയ പെൻഡ്രൈവിൽ നൽകിയ ദൃശ്യങ്ങളിൽ, പരാതിക്ക് ആധാരമായ സംഭവ സമയത്തെ ദൃശ്യങ്ങൾ നീക്കം ചെയ്തതായി കണ്ടെത്തി.

റിമാൻഡ് കാലയളവിൽ ദിവസവും ഭാര്യയെ കാണാനും അനുമതി ലഭിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസ്; മധുരയില്‍ കൊടി ഉയര്‍ന്നു

സിപിഎമ്മിന്റെ ഇരുപത്തിനാലാം പാര്‍ട്ടികോണ്‍ഗ്രസിന് തുടക്കമിട്ടുകൊണ്ട് മധുരയില്‍ കൊടി ഉയര്‍ന്നു. മുതിര്‍ന്ന നേതാവ് ബിമന്‍ ബസു ചെങ്കൊടി ഉയര്‍ത്തി. സമ്മേളനത്തില്‍ 800 ലധികം പ്രതിനിധികളാണ് പങ്കെടുക്കുന്നത്....

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് മധുരയില്‍ ഇന്ന് തുടക്കം

സി പി എം 24ാം പാർട്ടി കോണ്‍ഗ്രസ്സിന് തമിഴ്നാട്ടിലെ മധുരയില്‍ ഇന്ന് തുടക്കമാകും.രാവിലെ മുതിർന്ന നേതാവ് ബിമൻ ബസു പതാക ഉയർത്തും.10.30ന് കോടിയേരി ബാലകൃഷ്ണൻ...

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി

കേരളത്തില്‍ നിന്നും ദേശീയ കൗണ്‍സിലിലേക്ക് മുപ്പതു പേരെ പ്രഖ്യാപിച്ച്‌ ബിജെപി.സംസ്ഥാന പ്രസിഡന്റ് തെരഞ്ഞെടുപ്പിനൊപ്പം ദേശീയ കൗണ്‍സിലിലേക്കും നാമനിര്‍ദ്ദേശ പത്രിക സ്വീകരിച്ചിരുന്നു. മുപ്പതുപേരാണ് പത്രിക നല്‍കിയതെന്നും...