കേരള ബ്ലാസ്‌റ്റേഴ്‌സ്‌ മുംബൈക്ക്‌ മുന്നിൽ വീണു

ഐ എസ്‌ എല്ലിൽ കേരള ബ്ലാസ്‌റ്റേഴ്‌സ്‌ മുംബൈ സിറ്റി എഫ്‌സിയോട്‌ പൊരുതിത്തോറ്റു. 2–4നായിരുന്നു തോൽവി. സമനില പിടിച്ചശേഷമാണ്‌ രണ്ട്‌ ഗോൾ വഴങ്ങിയത്‌. 72-ാം മിനിറ്റിൽ ക്വാമി പെപ്ര രണ്ടാം മഞ്ഞക്കാർഡ്‌ വഴങ്ങി പുറത്തായശേഷം പത്ത്‌ പേരുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌ കളി പൂർത്തിയാക്കിയത്‌. 2–2ന്‌ നിൽക്കുന്ന സമയത്തായിരുന്നു പെപ്രയുടെ പുറത്താകൽ. പെപ്രയും പെനൽറ്റിയിലൂടെ ഹെസ്യൂസ്‌ ഹിമിനെസും ലക്ഷ്യം കണ്ടു. മുംബൈക്കായി നിക്കോ കരെലിസ്‌ ഇരട്ടഗോളടിച്ചു. നതാൻ റോഡ്രിഗസും ലല്ലിയൻസുവാല ചങ്‌തെയും മറ്റ്‌ ഗോളുകൾ നേടി. മുംബൈയുടെ രണ്ട്‌ ഗോൾ പെനൽറ്റിയിലൂടെയായിരുന്നു.ഏഴ്‌ കളിയിൽ എട്ട്‌ പോയിന്റുമായി പത്താമതാണ്‌ ബ്ലാസ്‌റ്റേഴ്‌സ്‌.നവംബർ ഏഴിന്‌ ഹൈദരബാദ് എഫ്‌സിയുമായാണ്‌ ബ്ലാസ്‌റ്റേഴ്‌സിന്റെ അടുത്ത മത്സരം. കൊച്ചിയാണ്‌ വേദി.

Leave a Reply

spot_img

Related articles

വനിതാ ഏഷ്യൻ കപ്പ്: ശ്രീലങ്കയെ പരാജയപ്പെടുത്തി ഇന്ത്യയ്ക്ക് കിരീടം

വനിതാ ഏഷ്യൻ കപ്പ് ഫൈനലിൽ ശ്രീലങ്കയെ 72 റൺസിന് പരാജയപ്പെടുത്തി ഇന്ത്യ കിരീടം സ്വന്തമാക്കി. ടോസ് നേടി ബാറ്റിംഗ് തെരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20...

വനിതാ ഏഷ്യാ കപ്പ് ഫൈനൽ: പാകിസ്ഥാനെ വീഴ്ത്തി ശ്രീലങ്ക ഫൈനലിൽ

പാകിസ്ഥാനെതിരെ ആറ് വിക്കറ്റ് വിജയം നേടി ശ്രീലങ്ക വനിതാ ഏഷ്യാ കപ്പ് ക്രിക്കറ്റ് ടൂർണമെന്റിന്റെ ഫൈനലിൽ പ്രവേശിച്ചു. ഞായറാഴ്ച നടക്കുന്ന കലാശക്കളിയിൽ ഇന്ത്യയാണ് ശ്രീലങ്കയുടെ...

പാകിസ്താനെതിരെ ഗോൾമഴ; ജൂനിയർ ഏഷ്യാ കപ്പ് ഹോക്കിയുടെ സെമിയിൽ കടന്ന് ഇന്ത്യൻ വനിതകൾ

ചൈനയിലെ മോഖിയിൽ നടന്ന ജൂനിയർ ഏഷ്യാ കപ്പ് ഹോക്കി മത്സരത്തിൽ പാകിസ്താനെ എതിരില്ലാത്ത 19 ഗോളുകൾക്ക് തകർത്ത് ഇന്ത്യൻ വനിതാ ടീം സെമിഫൈനലിൽ പ്രവേശിച്ചു.ടൂർണമെന്റിലെ...

ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം

ഗാലെയിൽ നടന്ന ശ്രീലങ്കക്കെതിരായ ഒന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് 165 റൺസിന്റെ വമ്പൻ ജയം. 372 റൺസ് വിജയലക്ഷ്യത്തിലേക്ക് ബാറ്റുവീശിയ ശ്രീലങ്ക അഞ്ചാം ദിനം...