കേരള യാത്ര ഇന്ന് കോട്ടയത്ത്

മനുഷ്യർക്കൊപ്പം എന്ന പ്രമേയവുമായി ജനുവരി ഒന്നിന് കാസർഗോഡിൽ നിന്നും ഇന്ത്യൻ ഗ്രാന്റ് മുഫ്തി കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ നയിക്കുന്ന കേരളയാത്ര ഇന്ന് കോട്ടയത്ത് എത്തും. രാവിലെ 9 30ന് ഏറ്റുമാനൂർ ബൈപ്പാസിന് സമീപം പൗരപ്രമുഖരും സാമുദായിക നേതാക്കളും ചേർന്ന് സ്വീകരിക്കും 11 മണിക്ക് കുമാരനല്ലൂർ കോഫി ഹൗസ് ഹാളിൽ സ്നേഹ സംഗമം നടക്കും. ജില്ലയിലെ സാമൂഹിക സാംസ്കാരിക നേതാക്കളും പത്രമാധ്യമപ്രവർത്തകരും മനുഷ്യർക്കൊപ്പം എന്ന പ്രമേയത്തെ ആസ്പദ മാക്കി നേതാക്കന്മാരുമായി സംവദിക്കും.

ഏറ്റുമാനൂർ മുൻസിപ്പൽ ചെയർമാൻ ടോമി പുളിമാൻ തുണ്ടം അബുഷമ്മാസ് മൗലവി, അബ്ദുൾ നാസർ മൗലവി, എംപി തോമസ് അഡ്വക്കേറ്റ് രാജീവ് രാജധാനി, എം എസ് നൗഷാദ് എന്നിവർ പങ്കെടുക്കും. ജില്ലാ ചെയർമാൻ കെ എസ് എം റഫീഖ് അഹമ്മദ് സഖാഫി, കൺവീനർ എം എ ഷാജി, ട്രഷറർ ഖാലിദ് സഖാഫി, ജില്ലാ ജനറൽ സെക്രട്ടറി അബ്ദു ആലസംപാട്ടിൽ എന്നിവർ നേതൃത്വം നൽകും.

വൈകിട്ട് 4 മണിക്ക് പോലീസ് ഗ്രൗണ്ടിന് സമീപം വച്ച് കേരള യാത്രയുടെ ജില്ലാതല സജ്ജീകരണം നടക്കും സെന്റിനറി ഗാർഡിന്റെ അകമ്പടിയോടുകൂടി കെ കെ റോഡ് വഴി സ്വീകരണ സ്ഥലമായ തിരുനക്കര മൈതാനത്ത് എത്തിച്ചേരും സ്വീകരണ സമ്മേളനത്തിൽ കാന്തപുരം എ പി അബൂബക്കർ മുസ്‌ലിയാർ മുഖ്യപ്രഭാഷണം നടത്തും

Leave a Reply

spot_img

Related articles

കുട്ടനാടിന്റെ സമഗ്ര വികസനം യാഥാർഥ്യമാക്കും; മുഖ്യമന്ത്രി

പ്രളയാനന്തരം സർക്കാർ പ്രഖ്യാപിച്ച കേരളത്തിലെ ഏറ്റവും വലിയ പദ്ധതികളിൽ ഒന്നാണ് ഇന്ന് ഉദ്ഘാടനം ചെയ്യുന്ന കുട്ടനാട്ടിലെ എ.സി. റോഡ് എന്നും ജനങ്ങൾ ആഗ്രഹിക്കുന്ന വിധം...

മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ കൊച്ചിയിൽ

കേരളത്തിൽ നടക്കാൻ പോകുന്ന തിരഞ്ഞെടുപ്പ് ലോകത്തിന് മാതൃകയായിരിക്കുമെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണർ.എസ് ഐ ആറിൽ ആശങ്ക വേണ്ടെന്ന് മുഖ്യതിരഞ്ഞെടുപ്പ് കമീഷണർ ഗ്യാനേഷ്കുമാർ.അർഹരായ ഒരാളും വോട്ടർപട്ടികയിൽ നിന്ന്...

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്

ഗ്രേറ്റർ കോട്ടയം വികസന കാഴ്ചപ്പാടുമായി കോട്ടയം നഗരസഭ ബജറ്റ്.2031 ഓടെ കോട്ടയത്തെ രാജ്യത്തെ ഏറ്റവും മികച്ച ജീവിത സൗകര്യമുള്ള ഇടത്തരം നഗരമാക്കി മാറ്റുക എന്ന...

കാസർകോട് വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍

മൊബൈല്‍ഫോണിന്റെ ഡിസ്‌പ്ലേ കേടായി ദിവസങ്ങള്‍ കഴിഞ്ഞിട്ടും വീട്ടുകാർ ശരിയാക്കി കൊടുക്കാത്തതിനാല്‍ വിദ്യാർഥിനി എലിവിഷം കഴിച്ച്‌ ആത്മഹത്യചെയ്ത നിലയില്‍. കാസർകോട് കിദൂർ കളത്തൂർ ലക്ഷ്മി നിലയത്തില്‍...