നന്ദഗോവിന്ദം ഭജൻസ് ഇന്ന് കോട്ടയത്ത്

മകരവിളക്കിനോട് അനുബന്ധിച്ച് ഏസിവി ചാനലിൻ്റെ ആഭിമുഖ്യത്തിൽ തിരുനക്കര ക്ഷേത്ര മൈതാനിയിൽ ഇന്ന് നന്ദ ഗോവിന്ദം ഭജന അരങ്ങേറും. വൈകിട്ട് 6.30 ന് മന്ത്രി വി എൻ വാസവൻ ,തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ, മുനിസിപ്പൽ ചെയർമാൻ എം പി സന്തോഷ് കുമാർ, കൗൺസിലർമാരായ റ്റി എൻ ഹരികുമാർ, സുശീല ഗോപകുമാർ, എസ്. ഗോപകുമാർ തുടങ്ങിയവർ ചേർന്ന് തിരിതെളിയിക്കും. ഓഡിറ്റോറിയത്തിലേക്കുള്ള പ്രവേശനം സൗജന്യ പാസ് മൂലം നിയന്ത്രിക്കും. മൈതാനത്തും പടിക്കെട്ടുകളിലും പ്രവേശനത്തിന് നിയന്ത്രണമില്ല.
വാഹനങ്ങൾക്ക് സ്റ്റാർ ജംഗ്ഷനിലെ ലക്ഷ്മി സിൽക്സ് മൈതാനിയിലും,തിരുനക്കര പഴയ പോലീസ് സ്റ്റേഷൻ മൈതാനിയിലും പാർക്കിംഗിന് സൗകര്യം ഉണ്ട്.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...