വായുമലിനീകരണം ഏറ്റവും കുറഞ്ഞ ഇന്ത്യയിലെ സ്ഥലം ഹിമാചല്‍പ്രദേശിലെ കിന്നൗര്‍ ആണ്.
ഡല്‍ഹിയിലെ സെന്‍റര്‍ ഫോര്‍ അറ്റ്മോസ്ഫറിക് സയന്‍സസിന്‍റെ പഠനറിപ്പോര്‍ട്ടിലാണിത് വ്യക്തമാക്കിയിരിക്കുന്നത്.
ഹിമാചല്‍പ്രദേശിന്‍റെ തലസ്ഥാനമായ ഷിംലയില്‍ നിന്നും 270 കിലോമീറ്റര്‍ അകലെയുള്ള ജില്ലയാണ് കിന്നൗര്‍.
ഇവിടത്തെ ശുദ്ധവായു നിലനിറുത്തുന്നതില്‍ നാട്ടുകാര്‍ അതീവശ്രദ്ധ പുലര്‍ത്തുന്നു.
ഔദ്യോഗികസമ്മേളനങ്ങളില്‍ മിനറല്‍ വാട്ടര്‍ നിറച്ച പ്ലാസ്റ്റിക് കുപ്പികള്‍ ഇവിടെ നിരോധിച്ചിട്ടുണ്ട്.
വേസ്റ്റ് മാനേജ്മെന്‍റിന് പ്രത്യേക പദ്ധതി നടപ്പിലാക്കിയിട്ടുണ്ട്.
സമുദ്രനിരപ്പില്‍ നിന്നും 2320-6320 മീറ്റര്‍ വരെ ഉയരത്തില്‍ സ്ഥിതിചെയ്യുന്ന കിന്നൗറിന്‍റെ സുന്ദരമായ ഭൂപ്രകൃതി സഞ്ചാരികളെ ഏറെ ആകര്‍ഷിക്കുന്നു.
ആപ്പിളിന്‍റെ നാടു കൂടിയാണിത്.
ഇവിടെ വാഹനങ്ങള്‍ വളരെ കുറവാണ്.
ഇവിടെയെത്തി ശ്വാസം ഉള്ളിലേക്കെടുത്താല്‍ തന്നെ ശുദ്ധവായുവിന്‍റെ വ്യത്യാസം ഏതൊരാള്‍ക്കും തിരിച്ചറിയാന്‍ സാധിക്കും.