കൊച്ചി സ്മാർട്ട് സിറ്റി, സർക്കാർ ഒത്തുകളിക്കുന്നു: കെ.സുരേന്ദ്രൻ

സ്മാർട്ട് സിറ്റി പദ്ധതിയിൽ നിന്നും ഒഴിവായ ടീകോമിന് നഷ്ടപരിഹാരം നൽകുന്നതിലൂടെ സർക്കാർ വലിയ ഒത്തുകളിയാണ് നടത്തുന്നതെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ. കമ്പനിയെ കൊണ്ട് നഷ്ടപരിഹാരം അടപ്പിക്കാനാണ് സർക്കാർ ശ്രമിക്കേണ്ടത്. കമ്പനിയുടെ വീഴ്ച കാരണം കോടികളുടെ നഷ്ടമാണ് ഖജനാവിനുണ്ടായിരിക്കുന്നത്.യുഡിഎഫിൻ്റെയും എൽഡിഎഫിൻ്റെയും സർക്കാരുകൾക്ക് വീഴ്ച പറ്റിയിട്ടുണ്ട്. സ്മാർട്ട് സിറ്റിയുടെ 246 ഏക്കർ സ്ഥലം സർക്കാരിന് താത്പര്യമുള്ളവർക്ക് കൈമാറാനുള്ള നീക്കമാണോ നടക്കുന്നതെന്ന സംശയമുണ്ട്. നിലവിൽ ഈ സ്ഥലത്തിൻ്റെ പല ഭാഗങ്ങളും കാടുപിടിച്ചു കിടക്കുകയാണ്. പിണറായി വിജയൻ സർക്കാരിൻ്റെ അലംഭാവം വ്യക്തമായിരിക്കുകയാണെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.

Leave a Reply

spot_img

Related articles

എഐസിസി സമ്മേളനം ഇന്നും നാളെയുമായി അഹമ്മദാബാദിൽ

കോണ്‍ഗ്രസിന്‍റെ പാർട്ടി സംഘടന ശക്തിപ്പെടുത്തുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്ന എഐസിസി സമ്മേളനത്തിനു മുന്നോടിയായി വിശാല പ്രവർത്തകസമിതി യോഗം ഇന്നു നടക്കും. സർദാർ വല്ലഭ്ഭായ് പട്ടേല്‍ സ്മാരകത്തില്‍...

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസ്; സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്

സിപിഎം ഇരുപത്തിനാലാം പാർട്ടി കോൺഗ്രസിൽ സംഘടനാ റിപ്പോര്‍ട്ടിനെക്കുറുച്ചുള്ള ചർച്ച ഇന്ന്. പിബി അംഗം ബിവി രാഘവലു അവതരിപ്പിച്ച സംഘടനാ റിപ്പോര്‍ട്ടിന്മേലുള്ള ചർച്ചയിൽ കേരളത്തിൽ നിന്ന്...

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യത

എം.എ. ബേബി സിപിഎം ജനറല്‍ സെക്രട്ടറിയാകുവാൻ സാധ്യതയേറി.ആദ്യഘട്ടത്തില്‍ പരിഗണിക്കപ്പെട്ട രാഘവലുവിനും അശോക് ധാവ്ളയ്ക്കു മതിയായ പിന്തുണയില്ലാതായതോടെയാണിത്. ബേബിയുടെ സീനിയോരിറ്റിയും, ദേശീയതലത്തിലെ പ്രവര്‍ത്തന മികവും ഘടകമാകും....

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ചേര്‍ത്തലയിൽ

എന്‍ഡിഎയുടെ നേതൃയോഗം ഇന്ന് ഉച്ചകഴിഞ്ഞ് രണ്ടിന് ചേര്‍ത്തലയിൽ.രാജീവ് ചന്ദ്രശേഖരൻ ബി ജെ പി അധ്യക്ഷനായ ശേഷമുള്ള ആദ്യ യോഗമാണിത്.എന്‍ഡിഎ സംസ്ഥാന കണ്‍വീനറും ബിഡിജെഎസ് അധ്യക്ഷനുമായ...