കൊടകര കുഴല്‍പ്പണ കേസുമായി ബന്ധപ്പെട്ട് താൻ നടത്തിയ വെളിപ്പെടുത്തലില്‍ പാർട്ടി നേതൃത്വം മറുപടി പറയണമെന്ന് ബിജെപി മുൻ ഓഫീസ് സെക്രട്ടറി തിരൂർ സതീഷ്.
കേസിലെ മുഴുവൻ സത്യങ്ങളും പോലീസിനോട് പറയുമെന്ന് തിരൂർ സതീഷ് പറഞ്ഞു.
പണം കൈകാര്യം ചെയ്തതിന്‍റെ തെളിവുകള്‍ കൈയിലുണ്ട്. കള്ളപ്പണം കൈകാര്യം ചെയ്തത് ബിജെപി മുൻ ജില്ലാ ട്രഷററാണെന്നും സതീഷ് വെളിപ്പെടുത്തി.
കേസില്‍ കുഴല്‍പ്പണമായി എത്തിയത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടാണെന്ന് സതീഷ് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഓഫീസിലേക്ക് ചാക്കുകെട്ടുകളില്‍ നിറച്ചായിരുന്നു പണം എത്തിച്ചിരുന്നത്.
ധർമ്മരാജൻ എന്ന വ്യക്തിയാണ് പണം കൊണ്ടുവന്നത്. ധർമ്മരാജൻ പണവുമായി ജില്ലാ ഓഫീസിലെത്തുമ്ബോള്‍ അവിടെ കെ. സുരേന്ദ്രൻ ഉണ്ടായിരുന്നു.
ധർമ്മരാജന് മുറി എടുത്തുകൊടുത്തത് താനാണ്. പണത്തിനു കാവലിരുന്നത് താനാണെന്നും സതീഷ് പറഞ്ഞു. കവർച്ച ചെയ്യപ്പെട്ടത് തൃശൂർ ജില്ലാ ഓഫീസില്‍ നിന്ന് ആലപ്പുഴയിലേക്ക് കൊണ്ടുപ്പോയ പണമാണെന്നും സതീഷ് വെളിപ്പെടുത്തിയിരുന്നു.