കോതമംഗലത്ത് വീണ്ടും കാട്ടാന ആക്രമണം; ഒരാൾ മരിച്ചു

കോതമംഗലത്ത് വീണ്ടും കാട്ടാന ആക്രമണം. കോതമംഗലം കുട്ടമ്പുഴയ്ക്കടുത്ത് ഉരുളൻതണ്ണി വലിയക്ണാച്ചേരിയിൽ കോടിയാട്ട് എൽദോസ് വർഗീസ് (45) ആണ് തിങ്കളാഴ്ച രാത്രി കാട്ടാന ആക്രമണത്തിൽ കൊല്ലപ്പെട്ടത്.എറണാകുളത്ത് സെക്യൂരിറ്റി ജോലിക്കാരനായ എൽദോസ്, രാത്രി എട്ടരയോടെ കെഎസ്ആർടിസി ബസിലെത്തി വീട്ടിലേക്ക് നടന്നു പോകുന്ന വഴിയാണ് ആനയുടെ ആക്രമണം ഉണ്ടായത്. വീട്ടിൽനിന്നു കേവലം ഒരു കിലോമീറ്റർ അകലെയാണ് ആക്രമണം ഉണ്ടായത്.ഇതുവഴി പോയ ഓട്ടോറിക്ഷക്കാരനാണ് മൃതദേഹം കണ്ടതും നാട്ടുകാരെ അറിയിച്ചതും. ശരീരം ഛിന്നഭിന്നമായ നിലയിലായിരുന്നു. എൽദോസിനെ അടുത്തുള്ള മരത്തിൽ അടിച്ച് കൊലപ്പെടുത്തുകയായിരുന്നു എന്ന് സംശയിക്കുന്നു. വഴിവിളക്കുകൾ ഇല്ലാത്തതിനാൽ ഈ പ്രദേശമെല്ലാം സന്ധ്യയായാൽ ഇരുട്ടാണ്. ആന വഴിയിൽ പതുങ്ങി നിന്നാലും അറിയില്ല. ആനയുടെ സാമീപ്യം അറിയാതെ ചെന്ന എൽദോസിനെ ആന ആക്രമിക്കുകയായിരുന്നു എന്നാണ് നാട്ടുകാർ പറയുന്നത്.
എൽദോസിന്റെ മൃതദേഹം ആശുപത്രിയിലേക്കു മാറ്റി. ശനിയാഴ്ച വൈകിട്ട് നേര്യമംഗലം ചെമ്പൻകുഴിയിൽ കാട്ടാന മറിച്ചിട്ട മരം വീണ് വിദ്യാർഥിനിയായ ആൻമേരി മരിച്ചിരുന്നു.

Leave a Reply

spot_img

Related articles

കുമാരനല്ലൂരിൽ വീട്ടിൽ നിന്നും കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി

കുമാരനല്ലൂരിൽ വീട്ടിൽ നിന്നും കാണാതായ യുവതിയെ മരിച്ച നിലയിൽ കണ്ടെത്തി. കുമാരനല്ലൂർ കടവിൽ നിമിഷ ഷാജിയെ(26)യാണ് മരിച്ച നിലയിൽ കണ്ടെത്തിയത്.ഇന്നലെ വൈകിട്ടോടെ വീട്ടിൽ നിന്നും...

റാഗിങ് തടയുന്നതിന് സിദ്ധാർഥൻ സ്‌റ്റുഡൻ്റ് വെൽഫെയർ ആപ്പ്

റാഗിങ് ഉൾപ്പെടെയുള്ള പ്രശ്‌നങ്ങൾ രഹസ്യമായി അറിയിക്കാനും സഹായം തേടുന്നതിനും വിദ്യാർഥികൾക്ക് സൗകര്യമൊരുക്കുന്ന 'സിദ്ധാർഥൻ സ്‌റ്റുഡൻ്റ് വെൽഫെയർ ആപ്പ്' സർക്കാർ ഇന്ന് പുറത്തിറക്കും. പൂക്കോട് വെറ്ററിനറി...

സീനിയർ വിദ്യാർഥിനിയുമായി സൗഹൃദം: നഴ്‌സിങ് വിദ്യാർഥിക്ക് ക്രൂരമർദനം

സീനിയർ വിദ്യാർഥിനിയു മായി സൗഹൃദം കൂടിയെന്ന പേരിൽ നഴ്സിങ് വിദ്യാർഥിക്ക് ക്രൂരമർദനം. പരുക്കേറ്റ കണ്ണനല്ലൂർ സ്വദേശി ഷോൺ ആർ.ജോസഫിനെ (19) സ്വകാര്യ മെഡിക്കൽ കോളജിലെ...

കീം ഏപ്രിൽ 21 മുതൽ

എൻജിനീയറിങ്, ഫാർമസി കോഴ്സുകളിലേ ക്കുള്ള പ്രവേശന പരീക്ഷയുടെ (കീം-2027) തീയതി പ്രഖ്യാപിച്ചു. അടുത്ത വർഷം ഏപ്രിലിൽ 21 മുതൽ 26 വരെയാണ് കംപ്യൂട്ടർ...