കോട്ടയം ബിസിഎം കോളേജിന് ഒട്ടോണമസ് പദവി

കോട്ടയം ബിസിഎം കോളേജിന് ഒട്ടോണമസ് പദവി.കോളജിന്റെ ഉന്നത അക്കാദമിക് നിലവാരം, സ്ഥിരതയാർന്ന മികച്ച വിജയ ശതമാനം യൂണിവേഴ്സിറ്റി റാങ്കുകൾ, ശാന്തമായ പഠനാന്തരീക്ഷം അടിസ്ഥാന സൗകര്യങ്ങളുടെ പുരോഗതി, ഗവേഷണ പ്രവര്ത്തനങ്ങൾ, സ്ത്രീ ശക്തീകരണ പ്രവര്ത്തനങ്ങൾ, കലാ-കായിക രംഗത്തെ മികവ്, പൊതുസമൂഹത്തിന് നല്കുന്ന സേവനങ്ങൾ തുടങ്ങി വിവിധ മാനദണ്ഡങ്ങൾ പരിഗണിച്ചാണ് യുജിസി ഒട്ടോണമസ് പദവി നല്കിയത്.കോട്ടയം അതിരൂപത മാനേജ്മെന്റിന് കീഴിൽ 1955 ൽ സ്ഥാപിതമായ ബിസിഎം കോളജ് ആയിരക്കണക്കിന് പ്രഗത്ഭരായ വിദ്യാർഥിനികയാണ് വാർത്തെടുത്തി ട്ടുള്ളത്.നാക്ക് അക്രിഡറ്റേഷനിൽ എ+ ഗ്രേഡ് കരസ്ഥമാക്കിയ ബിസിഎമ്മിന് കിർഫ് റാങ്കിംഗിൻ വനിതാ കോളജുകളിൽ കോട്ടയം ജില്ലയിൽ ഒന്നാം സ്ഥാനവും എംജി യൂണിവേഴ്സിറ്റിയിൻ രണ്ടാം സ്ഥാനവുമാണുള്ളത്.കോളജിൽ പ്രവർത്തിക്കുന്ന ഗവേഷണ കേന്ദ്രങ്ങൾ, ഡിജിറ്റൽ ലൈബ്രറി, വിദ്യാർഥികളുടെ സമഗ്ര വികസനത്തിനായി പ്രവർത്തിക്കുന്ന ക്ലബ്ബുകൾ, വിവിധ എക്സ്റ്റന്ഷൻ പ്രവർത്തനങ്ങള് തുടങ്ങിയവ ഉയർന്ന റേറ്റിംഗിന് സഹായിച്ചിട്ടുണ്ട്.

Leave a Reply

spot_img

Related articles

ജി സുധാകരന്റെ ആരോപണം: വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്

ലഹരിക്കടത്തുമായി ബന്ധപ്പെടുത്തി യുള്ള ജി സുധാകരൻ എം എൽ എയുടെ പരാമർശത്തിൽ വിതുമ്പിക്കരഞ്ഞ് സി പി എം നേതാവ്.സി പി എം ഏരിയ കമ്മിറ്റി...

എഐസിസി അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയ്ക്ക് കത്തയച്ച് പിണറായി വിജയൻ

കേരള സർവകലാശാലയിൽ പ്രതിഷേധിച്ച എസ്എഫ്ഐ വിദ്യാർത്ഥികൾക്ക് നേരെ പോലീസ് നടത്തിയ ക്രൂരമായ അതിക്രമത്തിലും സംഘപരിവാർ അജണ്ടകൾക്ക് അനുകൂലമായ നിലപാട് സ്വീകരിക്കുന്ന യുഡിഎഫ് സർക്കാരിന്റെ നയങ്ങളിലും...

വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയ വൽക്കരണത്തിനെതിരെ വിമർശനവുമായി മന്ത്രി റോജി എം. ജോൺ

അധ്യാപക ദിനത്തിൽ അധ്യാപക സമൂഹത്തിന് ആശംസകൾ നേരുന്നതിനൊപ്പം വിദ്യാഭ്യാസ രംഗത്തെ രാഷ്ട്രീയവൽക്കരണത്തിനും വർഗീയ പ്രവണതകൾക്കുമതിരെ രൂക്ഷവിമർശനവുമായി മന്ത്രി റോജി എം. ജോൺ രംഗത്തെത്തി. ഫേസ്ബുക്കിലൂടെയായിരുന്നു...

ഓപ്പറേഷൻ തൂഫാൻ: രണ്ടാം ഘട്ടത്തിന് ഇന്ന് തുടക്കം

ഓപ്പറേഷന്‍ തൂഫാൻ്റെ രണ്ടാംഘട്ടത്തിന് ഇന്ന് തുടക്കം. ജനങ്ങള്‍ക്ക് ലഹരി കടത്തിനെക്കുറിച്ചുള്ള വിവരങ്ങള്‍ നേരിട്ടും രഹസ്യമായും കൈമാറാന്‍ സൗകര്യമൊരുക്കും.ലഹരിക്ക് അടിമയായവരെ ഇരകളായി പരിഗണിച്ച് ചികിത്സയും പുനരധിവാസവും...