കോട്ടയം സ്വദേശികളായ ദമ്പതികൾ യുഎസിലെ വീട്ടില്‍ മരിച്ചനിലയില്‍

കോട്ടയം സ്വദേശികളായ ദമ്പതികളെ യുഎസിലെ വീട്ടില്‍ മരിച്ചനിലയില്‍ കണ്ടെത്തി.കുമരകം വാക്കയില്‍ പരേതനായ വി.ടി.ചാണ്ടിയുടെ മകന്‍ സി.ജി.പ്രസാദ് (76), ഭാര്യ പെണ്ണുക്കര പന്തപാത്രയില്‍ ആനി പ്രസാദ് (73) എന്നിവരാണ് മരിച്ചത്.കഴിഞ്ഞ 27നു പെന്‍സില്‍വേനിയ ഹാരിസ്ബര്‍ഗിലെ വീട്ടിലാണ് ഇരുവരേയും മരിച്ചനിലയില്‍ കണ്ടെത്തിയത്.വീട്ടിലെ ശീതീകരണ സംവിധാനത്തിലെ തകരാര്‍ മൂലം വാതകച്ചോര്‍ച്ചയുണ്ടായി മരണം സംഭവിച്ചെന്നാണു സൂചന. യുഎസിലുള്ള ആനിയുടെ സഹോദരി സിസി ഇവരുമായി ദിവസവും ഫോണില്‍ ബന്ധപ്പെടാറുണ്ടായിരുന്നു. എന്നാല്‍ 27നു തുടര്‍ച്ചയായി ഫോണില്‍ വിളിച്ചിട്ടും എടുക്കാതെ വന്നതിനെത്തുടര്‍ന്ന് ആനിയുടെ മക്കളെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്നു പൊലീസില്‍ അറിയിച്ചു. അവരെത്തി പരിശോധിച്ചപ്പോഴാണു മരിച്ചനിലയില്‍ കണ്ടത്.

Leave a Reply

spot_img

Related articles

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്

പാലാ നഗരസഭാധ്യക്ഷ തിരഞ്ഞെടുപ്പ് ഓഗസ്‌റ്റ് 19ന്. രാവിലെ 11നു നഗരസഭാ ഹാളിൽ പാലാ വിദ്യാഭ്യാസ ജില്ലാ ഇൻ ചാർജ് ഓഫിസർ ജോളിമോൾ ഐസക്ക് വരണാധികാരിയാകും.യുഡിഎഫ്...

നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി

കൊല്ലം നീണ്ടകരയിൽ മത്സ്യബന്ധന ബോട്ട് മറിഞ്ഞ് അപകടം; മത്സ്യത്തൊഴിലാളി മരിച്ചു, രണ്ടുപേരെ കാണാതായി.കൊല്ലം നീണ്ടകരയിൽ ഇന്ന് രാവിലെ ഏഴുമണിയോടെ പുലിമുട്ടിന് സമീപം ‘ശ്രീകൃഷ്ണ ഭഗവാൻ’...

മുത്തങ്ങ സമരത്തിനിടെ പൊലീസുകാരൻ കൊല്ലപ്പെട്ട കേസിൽ എല്ലാ പ്രതികളെയും വെറുതെവിട്ടു

മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെട്ട കേസിൽ രണ്ടാം പ്രതി മാത്രം കുറ്റക്കാരൻ. ഇദ്ദേഹം മരിച്ച സ്ഥിതിക്ക് കുറ്റം വിധിച്ചില്ല ....

മദ്യപാനത്തിനിടെ തർക്കം ; കൊല്ലം കടവൂരിൽ ആനപ്പാപ്പാനെ കുത്തിക്കൊന്നു

കൊല്ലം കടവൂരിൽ മദ്യപാനത്തിനിടെയുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചു. തൃക്കടവൂർ മഹാദേവക്ഷേത്രത്തിലെ ആന ശിവരാജുവിന്റെ മൂന്നാം പാപ്പാനായ രാജുവാണ് കുത്തേറ്റ് കൊല്ലപ്പെട്ടത്.പാൽക്കുളങ്ങര സ്വദേശിയായ രാജുവിനെ ഇന്നലെ...