22,000 രൂപ വൈദ്യുതി ബിൽ അടയ്ക്കാത്തതിന് വീട്ടിലെ കണക്‌ഷൻ കെഎസ്ഇബി വിച്‌ഛേദിച്ചതിന്റെ വൈരാഗ്യത്തിൽ യുവാവ് നഗരത്തിലെ 50 ട്രാൻസ്ഫോമറുകളിലെ ഫ്യൂസ് തകർത്തു.കാസർകോടാണ് സംഭവം. വ്യാപാര സ്‌ഥാപനങ്ങളിലേതുൾപ്പെടെ എണ്ണായിരത്തിലേറെ ഉപയോക്‌താക്കൾക്ക് 2 മണിക്കൂർ വൈദ്യുതി മുടങ്ങി.കഴിഞ്ഞ 12 നായിരുന്നു പണം അടയ്ക്കേണ്ട അവസാന തീയതി. 13-ാം തീയതി മുതൽ വിവിധ തരത്തിൽ കെഎസ്ഇബി ജീവനക്കാരെ ഭീഷണിപ്പെടുത്തിയ യുവാവ് ഇന്നലെ രാവിലെ കണക്ഷൻ വിഛേദിച്ചതോടെ അക്രമാസക്തനാവുകയായിരുന്നു.കുഡ്‌ലു ചുരി കാള്യയങ്കോട്ടുള്ള യുവാവ് ഒടുവിൽ പൊലീസ് പിടിയിലായി.

