കൊടികുത്തിയിൽ പുലിയിറങ്ങി; ടാപ്പിങ്ങിന് ഇറങ്ങിയ തൊഴിലാളികൾ പുലിയെ കണ്ടു

പെരുവന്താനം കൊടികുത്തിയിൽ പുലിയിറങ്ങി. രാവിലെ ടാപ്പിങ്ങിന് ഇറങ്ങിയവരാണ് പുലിയെ കണ്ടത്.ഭയന്നോടുന്നതിനിടെ മുടാവേലിതെക്കൂറ്റ് പി.കെ. പ്രമീള കുഴഞ്ഞുവീണു.ഇവരെ മുണ്ടക്കയത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.കൊടികുത്തി പരീസൺ കമ്പനി തോട്ടത്തിൻ്റെ നാലാം കാട്ടിലാണ് തൊഴിലാളികൾ പുലിയെ കണ്ടത്. രാവിലെ 6.30ന് എസ്റ്റേറ്റിലെ 23 തൊഴിലാളികൾ വാച്ചറുടെ നേതൃത്വത്തിൽ ടാപ്പിങ്ങിനായി പോകുന്നതിനിടെ തൊഴിലാളികളുടെ വശത്തേക്കു പുലി നടന്നുവരികയായിരുന്നു.ഇതോടെ തൊഴിലാളികൾ പല വഴികളിലൂടെ ഓടി രക്ഷപ്പെട്ടു.

Leave a Reply

spot_img

Related articles

മുത്തങ്ങ കേസിൽ ഇന്നു വിധി പറയും

കൽപറ്റ മുത്തങ്ങ സമരത്തിനിടെ കണ്ണൂർ സ്വദേശിയായ പൊലീസുകാരൻ കെ.വി.വിനോദ് കൊല്ലപ്പെടുകയും പൊലീസുകാർക്കും വനപാലകർക്കും പരുക്കേൽക്കു കയും ചെയ്ത കേസിൽ ഇന്നു വിധി പറയും.23 വർഷം...

ഓർത്തഡോക്സ് സഭ: മെത്രാപ്പോലീത്ത സ്ഥാനാർത്ഥികളെ ഇന്ന് തിരഞ്ഞെടുക്കും

മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനേജിം​ഗ് കമ്മിറ്റി യോ​ഗം ഇന്ന് രാവിലെ 10ന് കോട്ടയം പഴയ സെമിനാരിയിൽ ചേരും. പൗരസ്ത്യ കാതോലിക്കായും മലങ്കര മെത്രാപ്പോലീത്തായുമായ...

കൗൺസിലർ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കെ അവധി അപേക്ഷ പാസാക്കാനുള്ള നീക്കവുമായി ബിജെപി

കാപ്പ കേസിൽ ജയിലിൽ കഴിയുന്ന വാഴോട്ടുകോണം കൗണ്‍സിലര്‍ ആര്‍ സുഗതന് അയോഗ്യത ഭീഷണി നിലനിൽക്കെ തിരുവനന്തപുരം കോർപ്പറേഷൻ നിർണായക കൗൺസിൽ യോഗം ഇന്ന്‌ നടക്കും.സുഗതൻ...

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്

ഗര്‍ഭിണികളെ പാര്‍പ്പിച്ച്‌ നവജാത ശിശുക്കളെ വില്‍പ്പന നടത്തുന്ന സംഘത്തിനെതിരെ കൂടുതൽ അന്വേഷണത്തിനൊരുങ്ങി പോലീസ്.ഈരാറ്റുപേട്ടയ്ക്ക് സമീപം തീക്കോയിലുള്ള വാടക വീട്ടില്‍ ഗര്‍ഭിണിയായ യുവതിയെ താമസിപ്പിച്ചിരുന്ന തമിഴ്നാട്...