സമരം ചെയ്തതിന് KSRTCയുടെ പണി; പണിമുടക്കിൽ പങ്കെടുത്ത ജീവനക്കാരുടെ ശമ്പള ബിൽ വൈകി എഴുതിയാൽ മതിയെന്ന് നിർദേശം

പണിമുടക്ക് സമരത്തിൽ പങ്കെടുത്ത ജീവനക്കാർക്ക് കെഎസ്ആർടിസിയുടെ പണി. ജീവനക്കാരുടെ ഫെബ്രുവരി മാസത്തെ ശമ്പള ബിൽ വൈകി എഴുതിയാൽ മതിയെന്ന് നിർദേശം. റെഗുലർ ശമ്പള ബില്ലിന്റെ കൂടെ എഴുതരുതെന്നാണ് ഉത്തരവ്. ഡയസ്നോൺ എൻട്രി വരുന്ന ജീവനക്കാരുടെ ബില്ലുകൾ പ്രത്യേകമായി പ്രോസസ് ചെയ്യാനാണ് നിർദേശം.സ്പാർക് സെല്ലിൽ നിന്നും അനുമതി ലഭിക്കുന്ന മുറയ്ക്ക് മാത്രം അപ്പ്രൂവ് ചെയ്താൽ മതിയെന്ന് നിർദേശം നൽകി. ശമ്പളം വൈകിപ്പിക്കാനുള്ള നീക്കമെന്ന് ടിഡിഎഫ് ആരോപിച്ചു. ഈ മാസം നാലിന് ആയിരുന്നു കെഎസ്ആർടിസിയിലെ ഐഎൻടിയുസി യൂണിയനുകളുടെ കൂട്ടായ്മയായ ടിഡിഎഫ് പണിമുടക്ക് നടത്തിയത്. എല്ലാ മാസവും ഒന്നാം തീയതി ശമ്പളം വിതരണം ചെയ്യണം എന്നതടക്കം 12 ആവശ്യങ്ങൾ ഉന്നയിച്ചായിരുന്നു പണിമുടക്ക്.ഡി.എ കുടിശ്ശിക പൂർണമായും അനുവദിക്കുക, ശമ്പള പരിഷ്കരണ കരാറിന്റെ സർക്കാർ ഉത്തരവിറക്കുക, ഡ്രൈവർമാരുടെ സ്പെഷ്യൽ അലവൻസ് കൃത്യമായി നൽകുക തുടങ്ങിയ വിവിധ ആവശ്യങ്ങളായിരുന്നു സമരക്കാർ ഉന്നിയിച്ചത്.

Leave a Reply

spot_img

Related articles

കൗതുകം സൃഷ്ടിച്ച് പടക്കളം ഫസ്റ്റ് ലുക്ക് പോസ്റ്റർ

സുരാജ് വെഞ്ഞാറമൂടും, ഷറഫുദ്ദീനും കൗതുകം പകരുന്ന ലുക്കുമായി പടക്കളം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു.മലയാളത്തിലെ ജനപ്രിയരായ രണ്ട് അഭിനേതാക്കൾ പ്രേക്ഷകർക്കു മുന്നിൽ...

അഭിലാഷം ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടു

സെക്കന്റ്ഷോ പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ആൻസരിഗാ ആൻ്റെണി ശങ്കർ ദാസ് എന്നിവർ നിർമ്മിച്ച്, ഷംസു സെയ്ബ സംവിധാനം ചെയ്യുന്ന അഭിലാഷം എന്ന ചിത്രത്തിൻ്റെ ഫസ്റ്റ് ലുക്ക്...

ചങ്ങനാശ്ശേരി റെയില്‍വേ സ്റ്റേഷനില്‍ കണ്ട കാഴ്ച ഫേസ്ബുക്കില്‍ പങ്കുവെച്ച്‌ പി കെ ശ്രീമതി ടീച്ചര്‍

ട്രെയിനിനെ നിയന്ത്രിക്കാന്‍ ഗാര്‍ഡ് റൂമില്‍ ഒരു വനിതയും പ്ലാറ്റ്ഫോമില്‍ ആളുകളെ നിയന്ത്രിക്കാന്‍ പൊലീസിന്റെ ഡ്യൂട്ടിയില്‍ ഒരു വനിതയും ഒരേ ഫ്രെയിമില്‍ വന്ന കാഴ്ചയാണ്പി കെ...

ആശാപ്രവർത്തകരുടെ സമരം: ഐക്യദാർഢ്യ മഹാറാലി 25 ന്

ആശാ പ്രവർത്തകരുടെ അതി ജീവനസമരത്തിന് പിന്തുണ അർപ്പിച്ച് സംസ്ഥാനത്തെ വിവിധ ജനകീയ സമര നേതാക്കൾ 25ന് തലസ്ഥാനത്ത് എത്തിച്ചേരും. രാവിലെ രക്തസാക്ഷി മണ്ഡപത്തിൽ നിന്ന്...