കുഞ്ചാക്കോ ബോബൻ,പ്രിയാമണി ചിത്രം തുടങ്ങി


കുഞ്ചാക്കോ ബോബൻ,പ്രിയാമണി എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ജിത്തു അഷ്റഫ് സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിന്റെ ചിത്രീകരണം എറണാകുളത്ത് ആരംഭിച്ചു.
എറണാകുളം കടവന്ത്ര ലയൺസ് കമ്മ്യൂണിറ്റി ഹാളിൽ വെച്ച് നടന്ന പൂജാ ചടങ്ങിൽ സംവിധായകൻ മഹേഷ് നാരായണൻ സ്വിച്ചോൺ കർമ്മം നിർവ്വഹിച്ചു.സംവിധായകൻ രതീഷ് ബാലകൃഷ്ണൻ പൊതുവാൾ ആദ്യ ക്ലാപ്പടിച്ചു.


ജഗദീഷ്,മനോജ് കെ യു,ശ്രീകാന്ത് മുരളി,
ഉണ്ണി ലാലു,ജയ കുറുപ്പ്,
വൈശാഖ് ശങ്കർ,
റംസാൻ,വിഷ്ണു ജി നായർ,അനുനാഥ്,
ലയം മാമ്മൻ, ഐശ്വര്യ,
അമിത് ഈപ്പൻ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
മാർട്ടിൻ പ്രക്കാട്ട് ഫിലിംസ്,ദി ഗ്രീൻ റൂം എന്നീ ബാനറുകളിൽ മാർട്ടിൻ പ്രക്കാട്ട്, രഞ്ജിത്ത് നായർ,സിബി ചാവറ എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം റോബി വർഗ്ഗീസ് രാജ് നിർവ്വഹിക്കുന്നു.ഷാഹി കബീർ തിരക്കഥ സംഭാഷണമെഴുതുന്നു.


സംഗീതം-ജെയ്ക്ക്സ് ബിജോയ്,എഡിറ്റർ-
ചമൻ ചാക്കോ,
പ്രൊഡക്ഷൻ കൺട്രോളർ-ഷബീർ മലവട്ടത്ത്, പ്രൊഡക്ഷൻ ഡിസൈൻ-ദിലീപ് നാഥ്,
ആർട്ട് ഡയറക്ടർ-
രാജേഷ് മേനോൻ,
മേക്കപ്പ്-റോണക്സ് സേവ്യർ,കോസ്റ്റ്യൂംസ്-സമീറ സനീഷ്,സ്റ്റിൽസ്-
നിദാദ് കെ എൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ-ജിനീഷ് ചന്ദ്രൻ,സക്കീർ ഹുസൈൻ, അസോസിയേറ്റ് ഡയറക്ടർ-റെനിത് രാജ്, അസിസ്റ്റന്റ് ഡയറക്ടർ-
ശ്രീജിത്ത്,യോഗേഷ് ജി,അൻവർ പടിയത്ത്,
ജോനാ സെബിൻ, പ്രൊഡക്ഷൻ എക്സിക്യൂട്ടിവ്-അനിൽ ജി നമ്പ്യാർ,സുഹൈൽ,
പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

തലയണ (ലൂപ്പ് കഥ )

സിനിമയെന്ന ദൃശ്യമാധ്യമത്തിൻ്റെ സാധ്യതകൾ ഏറെ വലുതാണ്. നമുക്കു പറയാൻ കഴിയുന്ന കാര്യങ്ങൾ പ്രതീക്ഷിക്കുന്നതിലും ഉപരിയായി നമുക്ക് പ്രേഷകരിലേക്ക് എത്തിക്കാൻ ദൃശ്യ മാധ്യമങ്ങൾക്ക് പ്രത്യേകിച്ചും മെയിൻ...

പ്രൈവറ്റ് ഡിറ്റക്ടീവായി സൈജുക്കുറുപ്പ്; ചിത്രീകരണത്തിന് തുടക്കമിട്ടു

സൈജുക്കുറുപ്പ് പ്രൈവറ്റ് ഡിറ്റക്ടീവായി അഭിനയിക്കുന്ന മുഴുനീള ഫൺ മൂവിയായ പുതിയ ചിത്രത്തിന് സെപ്റ്റംബർ ഏഴ് തിങ്കളാഴ്ച്ച തിരി തെളിഞ്ഞു ..സാഗർ തിരക്കഥ രചിച്ച് സംവിധാനം...

സംവൃതാ സുനിൽ വീണ്ടും അഭിനയ രംഗത്ത്; നവരസാഫിലിംസ് സ്റ്റോൺ ബഞ്ച് സ്റ്റുഡിയോസിൻ്റെ ചിത്രം; ഷഹീദ് അറഫാത്ത്- സംവിധായകൻ

നിരവധി പ്രത്യേകതകൾ നിറഞ്ഞ ഒരു പുതിയ ചിത്രത്തിന് ആരംഭം കുറിച്ചു .വൻ വിജയം നേടിയ പ്രകമ്പനം എന്ന സിനിമക്കു ശേഷം നവരസാ ഫിലിംസും സ്റ്റോൺ...

ഛായാഗ്രാഹകൻ ടിഎൻ കൃഷ്‌ണൻകുട്ടി അന്തരിച്ചു

ഛായാഗ്രാഹകൻ ആലപ്പുഴ പൂന്തോപ്പു വാർഡ് തൈപ്പറമ്പ് വീട്ടിൽ ടി.എൻ. കൃഷ്ണൻകുട്ടി അന്തരിച്ചു. 96 വയസായിരുന്നു. എഴുപതിൽപരം സിനിമകളുടെ ഛായാഗ്രാഹകനാണ് അദ്ദേഹം.1960ൽ ഉദയാ നിർമ്മിച്ച് കുഞ്ചാക്കോ...