മന്ദാ​കിനി ട്രെയിലർ

അൽത്താഫ് സലിം, അനാർക്കലി മരിക്കാർ എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിനോദ് ലീല തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ”മന്ദാ​കിനി” എന്ന ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ റിലീസായി. സ്പൈർ പ്രൊഡക്ഷൻസിന്റെ ബാനറിൽ സഞ്ജു ഉണ്ണിത്താൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം
ഷിജു എം ബാസ്കർ നിർവ്വഹിക്കുന്നു
ഷിജു എം ബാസ്കർ, ശാലു എന്നിവരുടെതാണ് കഥ.


ബിബിൻ അശോക് സംഗീതം ഒരുക്കുന്ന ഈ ചിത്രം കോമഡി എന്റർടെയ്നറാണ്. സംവിധായകൻ അൽത്താഫ് സലിം നോടൊപ്പം മലയാള സിനിമയിലെ പ്രമുഖ സംവിധായകരായ ലാൽ ജോസ്, ജൂഡ് ആന്തണി ജോസഫ്, ജിയോ ബേബി, അജയ് വാസുദേവ് എന്നിവരും സുപ്രധാന വേഷങ്ങളിലെത്തുന്നു എന്ന പ്രത്യേകത ഈ ചിത്രത്തിനുണ്ട്.
ആരോമൽ എന്ന കഥാപാത്രമായ് അൽത്താഫ് വേഷമിടുന്ന ചിത്രത്തിൽ അമ്പിളി എന്ന കഥാപാത്രത്തെയാണ് അനാർക്കലി അവതരിപ്പിക്കുന്നത്. ​ഗണപതി,ജാഫർ ഇടുക്കി,സരിത കുക്കു, വിനീത് തട്ടിൽ,അശ്വതി ശ്രീകാന്ത്,കുട്ടി അഖിൽ,അഖില നാഥ്, അല എസ് നൈന, ഗിന്നസ് വിനോദ്,രശ്മി അനിൽ,ബബിത ബഷീർ, പ്രതീഷ് ജേക്കബ്, അമ്പിളി സുനിൽ, അഖിൽ ഷാ, അജിംഷാ തുടങ്ങിയവരാണ് മറ്റു പ്രമുഖ താരങ്ങൾ.
എക്സിക്യൂട്ടീവ് പ്രൊഡ്യുസർ-ബിനു നായർ, ചിത്രസംയോജനം- ഷെറിൽ, കലാസംവിധാനം- സുനിൽ കുമാരൻ, വസ്ത്രാലങ്കാരം- ബബിഷ കെ രാജേന്ദ്രൻ,മേക്കപ്പ്- മനു മോഹൻ, പ്രൊഡക്ഷൻ കൺട്രോളർ-ഷിഹാബ് വെണ്ണല,പ്രൊജക്ട് ഡിസൈനർ-സൗമ്യത വർമ്മ,സൗണ്ട് ഡിസൈൻ-രംഗനാഥ് രവി,ചീഫ് അസോസിയേറ്റ് ഡയറക്ടർ-ഏബിൾ കൗസ്തുഭം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്-വിനോദ് വേണുഗോപാൽ, പ്രൊഡക്ഷൻ മാനേജർ-ആന്റണി തോമസ്, മനോജ്‌ സ്റ്റിൽസ്-ഷൈൻ ചെട്ടികുളങ്ങര,പോസ്റ്റർ ഡിസൈൻ-ഓൾഡ് മങ്ക്സ്,മീഡിയ കോഡിനേറ്റർ-ശബരി, പി ആർ ഒ-എ എസ് ദിനേശ്.

Leave a Reply

spot_img

Related articles

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്

നടന്‍ സലിം കുമാര്‍ ആശുപത്രിയില്‍; ആരോഗ്യസ്ഥിതി മോശമെന്ന് റിപ്പോർട്ട്.ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെന്നാണ് വിവരം.എറണാകുളം അമൃത ആശുപത്രിയിൽ വെന്റിലേറ്ററിൽ ചികിത്സയിൽ കഴിയുകയാണ് അദ്ദേഹം.ഡോക്ടർമാരുടെ വി​ദ​ഗ്ധസംഘം...

‘പേട്രിയറ്റ്’ ഒടിടി റിലീസിനൊരുങ്ങുന്നു

മമ്മൂട്ടി,മോഹൻലാല്‍ തുടങ്ങി വൻ താരനിരയെ അണിനിരത്തി മഹേഷ് നാരായണൻ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'പേട്രിയറ്റ്' ഒടിടി റിലീസിനൊരുങ്ങുന്നു.ഇന്ന് അർദ്ധരാത്രിയോടെ ചിത്രം ഒടിടിയിലെത്തും.വർഷങ്ങള്‍ക്കു...

ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ

പരാതിയിലെ ആരോപണവിധേയർ തന്നെ അന്വേഷണ സമിതിയുടെ ഭാഗമാകുന്നത് അത്ഭുതപ്പെടുത്തുന്ന കാര്യമാണെന്ന് നടി അൻസിബ.അമ്മ സംഘടനയ്ക്കുള്ളിലെ വിവാദങ്ങള്‍ പരിശോധിക്കാൻ പ്രസിഡന്റും സെക്രട്ടറിയും ഉള്‍പ്പെട്ട അഞ്ചംഗ സമിതി...

തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി അൻസിബ മൊഴിനല്‍കി

തൃപ്പൂണിത്തുറ ഹില്‍പാലസ് പോലീസ് അധിക്ഷേപിച്ചെന്ന പരാതിയില്‍ നടി അൻസിബ ഹസൻ മൊഴിനല്‍കി.ഞായറാഴ്ച രാവിലെ തൃക്കാക്കര എസിപി ഓഫീസിലെത്തിയാണ് അൻസിബ മൊഴി നല്‍കിയത്.തൃപ്പൂണിത്തുറ വനിതാ സെല്‍...