കുവൈറ്റ് തീ പിടിത്തം: മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ പൊതു ദര്‍ശനത്തിന് വെച്ചു

കുവൈറ്റ് തീപിടിത്തത്തില്‍ മരണമടഞ്ഞവരുടെ മൃതദേഹങ്ങളുമായി കൊച്ചിയില്‍ ഇറങ്ങിയതിന് പിന്നാലെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു.


കസ്റ്റംസ് ക്ലീയറന്‍സിന് ശേഷം വിമാനത്താവളത്തില്‍ സജ്ജീകരിച്ച പ്രത്യേക ടേബിളില്‍ മൃതദേഹങ്ങള്‍ വെച്ചു.

കൊച്ചിയില്‍ തന്നെ 45 മൃതദേഹങ്ങള്‍ കസ്റ്റംസ് ക്ലീയറന്‍സ് പൂര്‍ത്തിയാക്കി. ഇതില്‍ 23 മലയാളികളും ഏഴു തമിഴ്നാട്ടുകാരും ഒരു കര്‍ണാടക്കാരനും ഉള്‍പ്പെടെയുള്ളവരുടെ മൃതദേഹങ്ങള്‍ ഇംപോര്‍ട്ട് കാര്‍ഗോ ടെര്‍മിനലിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

നെടുമ്ബാശ്ശേരി കാര്‍ഗോ ടെര്‍മിനലില്‍ പ്രത്യേകം തയ്യാറാക്കിയിരിക്കുന്ന ടേബിളില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിന് വെച്ചു.
മുഖ്യമന്ത്രി കേന്ദ്രസഹമന്ത്രി സുരേഷ്ഗോപിയും അന്ത്യാഞ്ജലി അര്‍പ്പിച്ചു. മരിച്ചവരുടെ സംസ്ഥാനത്ത് ഉടനീളമുള്ള ഉറ്റവരുടേയും ഉടയവരുടെയും കണ്ണീര്‍ കൊണ്ട് വിമാനത്താവളം സങ്കടക്കടലായി മാറിയിരുന്നു. കേന്ദ്രമന്ത്രിമാര്‍ക്കും സംസ്ഥാന മന്ത്രിമാര്‍ക്കും പുറമേ എംപി മാരും എംഎല്‍എ മാരും പ്രതിപക്ഷത്തെ നേതാക്കളുമെല്ലാം സ്ഥലത്ത് എത്തിയിരുന്നു. ഗാര്‍ഡ് ഓഫ് ഓണറും നല്‍കിയ ശേഷമാകും മൃതദേഹം കൈമാറുക.

രാവിലെ മുതല്‍ മന്ത്രിമാരും ജനപ്രതിനിധികളും വിമാനത്താവളത്തില്‍ എത്തിയിരുന്നു. അന്തിമോപചാരം അര്‍പ്പിക്കാന്‍ വന്‍ ജനാവലിയാണ് എത്തിയത്. വളരെ വൈകാരികമായ യാത്രയയപ്പാണ് നടന്നത്. ഒരു മലയാളിയുടെ മൃതദേഹം അടക്കം 14 മൃതദേഹങ്ങള്‍ ഡല്‍ഹിയിലേക്ക് അയച്ചു. നേരത്തേ പറഞ്ഞിരുന്നതിലും ഏറെ വൈകി രാവിലെ പത്തുമണിയോടെയാണ് മൃതദേഹങ്ങളുമായി വിമാനം കൊച്ചിയില്‍ ഇറങ്ങിയത്.

Leave a Reply

spot_img

Related articles

നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല; പൊതുദർശനവും ഉണ്ടാകില്ല

പേവിഷബാധയെ തുടർന്ന് മരിച്ച നിയയുടെ മൃതദേഹം വീട്ടിലെത്തിക്കില്ല. പൊതുദർശനവും ഉണ്ടാകില്ല.കുട്ടി പേവിഷബാധയേറ്റ് മരിച്ച സാഹചര്യത്തിൽ ആണ് ഇത്.കുട്ടിയുടെ അമ്മയ്ക്ക് ക്വാറൻ്റീൻ നിർദേശം നൽകിയിട്ടുണ്ട്.വീടിനു സമീപം...

ചൊവ്വാഴ്ച മുതല്‍ ശക്തമായ മഴ, 50 കിലോമീറ്റര്‍ വേഗത്തില്‍ കാറ്റിനും ഇടിമിന്നലിനും സാധ്യത

സംസ്ഥാനത്ത് ബുധനാഴ്ച വരെ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യത. ചൊവ്വാഴ്ചയും ബുധനാഴ്ചയും ഒറ്റപ്പെട്ട ശക്തമായ മഴയും കാലാവസ്ഥ വകുപ്പ് പ്രവചിക്കുന്നു.ജാഗ്രതയുടെ ഭാഗമായി ചൊവ്വാഴ്ച പാലക്കാട്,...

റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ

കഞ്ചാവ് കേസിലും പുലിപ്പല്ല് കേസിലും അറസ്റ്റിലായി ജാമ്യം ലഭിച്ചതിന് ശേഷം റാപ്പർ വേടന് വീണ്ടും വേദിയൊരുക്കി സർക്കാർ.ഇടുക്കിയിലെ എൻ്റെ കേരളം പ്രദർശന മേളയിലാണ് വേടന്...

പേവിഷ ബാധയേറ്റ് ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു

പേവിഷ ബാധയേറ്റ് തിരുവനന്തപുരം എസ്എടിയിൽ ചികിത്സയിലായിരുന്ന ഏഴ് വയസ്സുകാരി മരിച്ചു.കുട്ടി വെന്‍റിലേറ്റർ സഹായത്തിലായിരുന്നു.ഒരു മാസത്തിനിടെ സംസ്ഥാനത്ത് പേവിഷ ബാധയേറ്റ് മരിച്ചത് മൂന്ന് കുഞ്ഞുങ്ങളാണ്.വാക്‌സീനെടുത്തിട്ടും പേവിഷ...