പ്രവാസലോകം കണ്ട വലിയ ദുരന്തം: മുഖ്യമന്ത്രി

പ്രവാസ ലോകം കണ്ട ഏറ്റവും വലിയ ദുരന്തമാണ് കുവൈറ്റിൽ ഉണ്ടായതെന്ന് മുഖ്യമന്ത്രി പിണറായി വിജയ൯. കുവൈത്തിൽ മരിച്ച മലയാളികളുൾപ്പടെയുള്ളവരുടെ മൃതദേഹങ്ങൾ എത്തിക്കുന്ന കൊച്ചി നെടുമ്പാശേരി വിമാനത്താവളത്തിൽ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി.

ഇനി ഇങ്ങനെ ഒരു ദുരന്തം ആവ൪ത്തിക്കാതിരിക്കാനുള്ള മു൯കരുതലുകൾ അത്യാവശ്യമാണ്. കേരളത്തിന്റെ ജീവനാഡിയാണ് പ്രവാസികൾ. ജീവിതത്തിൽ നിരവധി ബുദ്ധിമുട്ടുകൾ അനുഭവിക്കുന്നവരാണവ൪. പ്രവാസികളുടെ തിരിച്ചുവരവ് കാത്തിരിക്കുന്ന ഉറ്റവ൪ക്ക് താങ്ങാവുന്നതിലും അധികമാണ് ഈ ദുരിതം’ പ്രവാസ ലോകം കണ്ട വലിയ ദുരന്തമാണിത്.

ഇത്തരം ദുരന്തം ആവ൪ത്തിക്കാതിരിക്കാ൯ കുവൈത്ത് സ൪ക്കാരും ശ്രദ്ധിക്കുമെന്നാണ് വിശ്വാസമെന്നും മുഖ്യമന്ത്രി പറഞ്ഞു. മരിച്ചവരുടെ കുടുംബങ്ങൾക്ക് മതിയായ നഷ്ടപരിഹാരം കുവൈത്ത് സ൪ക്കാ൪ നൽകുമെന്നാണ് കരുതുന്നത്. കേന്ദ്ര സ൪ക്കാരും ഫലപ്രദമായ ഇടപെടൽ നടത്തണം.

വിവാദങ്ങൾക്ക് ഇപ്പോൾ സമയമില്ല. കുവൈത്ത് ദുരന്തത്തിൽ മരിച്ചവരുടെ കാര്യത്തിൽ കേന്ദ്ര സ൪ക്കാ൪ ശരിയായി ഇടപെട്ടു. കുവൈത്ത് സ൪ക്കാരും ഫലപ്രദമായി ഇടപെടൽ നടത്തിയെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Reply

spot_img

Related articles

റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം

എറണാകുളം അയ്യമ്പള്ളിയില്‍ റോഡില്‍ വെള്ളമൊഴുകുന്നത് മണ്ണിട്ട് തടഞ്ഞത് ചോദ്യം ചെയ്തതിന് യുവതിക്ക് നേരെ ആക്രമണം.കലാകാരി ഷീജ കളപ്പുര ആണ് അയല്‍വാസിയുടെ ആക്രമണത്തിനിരയായത്. എറണാകുളം അയ്യമ്പള്ളിയില്‍...

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി

നടി ആക്രമിക്കപ്പെട്ട കേസ്; മെമ്മറി കാര്‍ഡിലെ പുനരന്വേഷണ ഹര്‍ജി പരിഗണിക്കുന്നതില്‍ നിന്ന് ജഡ്ജി പിന്മാറി, അതിജീവിതയുടെ ഹർജി പരിഗണിക്കുക മറ്റൊരു ബെഞ്ച്.നടിയെ ആക്രമിച്ച കേസിലെ...

ബന്ധുനിയമന വിവാദം; ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്

ബന്ധുനിയമന വിവാദത്തിനൊടുവിൽ തൻ്റെ സഹോദരീ ഭർത്താവ് ബെന്നി തോമസ് രാജിവെച്ച സംഭവത്തിൽ പ്രതികരിച്ച് മന്ത്രി സണ്ണി ജോസഫ്.ബെന്നി തോമസിന്റെ നിയമനത്തിൽ യാതൊരുവിധ നിയമ പ്രശ്നങ്ങളും...

കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു

ഇടുക്കി ചിന്നക്കനാലിൽ കാട്ടാന ആക്രമണത്തിൽ യുവതി മരിച്ചു. സിങ്ക്കണ്ടം സ്വദേശി വെള്ള സ്വാമിയുടെ മകൾ മാരി (36) ആണ് മരിച്ചത്.ഇന്ന് രാവിലെ എട്ടുമണിയോടെയാണു സംഭവം.മകനെ...