പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈറ്റിന്റെ ആദരം; പരമോന്നത മെഡല്‍ സമ്മാനിച്ചു

പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കുവൈറ്റിന്റെ ആദരം. മുബാറക് അല്‍ കബീര്‍ മെഡല്‍ പ്രധാനമന്ത്രിക്ക് സമ്മാനിച്ചു. ഇന്ത്യക്ക് ലഭിച്ച ആദരം എന്ന് പ്രധാനമന്ത്രി പ്രതികരിച്ചു. സൗഹൃദത്തിന്റെ അടയാളമായി രാഷ്ട്ര തലവന്‍മാര്‍ക്കും രാജകുടുംബംഗങ്ങള്‍ക്കുമെല്ലാം സമ്മാനിക്കുന്ന ബഹുമതിയാണിത്. മുന്‍പ് ബില്‍ ക്ലിന്റണ്‍, ചാള്‍സ് രാജകുമാരന്‍, ജോര്‍ജ് ബുഷ് എന്നിവര്‍ക്ക് ഈ ബഹുമതി സമ്മാനിച്ചിട്ടുണ്ട്.രണ്ടു ദിവസത്തെ സന്ദര്‍ശനത്തിനായി കുവൈറ്റില്‍ എത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കുവൈറ്റ് അമീര്‍ ഷെയ്ഖ് മെഷാല്‍ അല്‍-അഹമ്മദ് അല്‍-ജാബര്‍ അല്‍ സബാഹ്, കുവൈറ്റ് കിരീടവകാശി സബാഹ് അല്‍ ഖാലിദ് അല്‍ സബാഹ് എന്നിവരുമായി കൂടിക്കാഴ്ച നടത്തി. ഇരു രാജ്യങ്ങളും തമ്മില്‍ ഊര്‍ജ സഹകരണം, സാങ്കേതിക വിദ്യ, ആരോഗ്യ സംരക്ഷണം തുടങ്ങി വിവിധ ധാരണ പത്രങ്ങളില്‍ ഒപ്പുവെച്ചു. ബയാന്‍ പാലസില്‍ എത്തിയ പ്രധാനമന്ത്രി ഗാര്‍ഡ് ഓഫ് ഓണര്‍ സ്വീകരിച്ചു.1500 ഓളം ഇന്ത്യന്‍ പൗരന്മാരുള്ള കുവൈറ്റിലെ മിന അബ്ദുള്ളയിലെ ഗള്‍ഫ് സ്പിക് ലേബര്‍ ക്യാമ്പ് പ്രധാനമന്ത്രി സന്ദര്‍ശിച്ചു. ക്യാമ്പിലെ തൊഴിലാളികളുമായി സംവദിച്ച പ്രധാനമന്ത്രി അവര്‍ക്കൊപ്പം ലഘു ഭക്ഷണവും കഴിച്ചാണ് മടങ്ങിയത്.

Leave a Reply

spot_img

Related articles

സ്വർണവില കൂടി

സംസ്ഥാനത്ത് ഇന്ന് സ്വർണവില കൂടി. ഗ്രാമിന് 65 രൂപ വർധിച്ച് 14,885 രൂപയും പവന് 520 രൂപ കൂടി 1,19,080 രൂപയുമാണ് ഇന്നത്തെ വില....

തിരുവനന്തപുരം ജില്ലാതല ആശുപത്രിയില്‍ ആദ്യമായി ലമെല്ലാര്‍ കേരടോപ്ലാസ്റ്റി; ഒന്നര മാസത്തില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍

രാജ്യത്ത് തന്നെ ശ്രദ്ധ നേടി തിരുവനന്തപുരം ജനറല്‍ ആശുപത്രി. രാജ്യത്ത് ആദ്യമായി ഒരു ജില്ലാതല ആശുപത്രിയില്‍ ഒന്നര മാസത്തിനുള്ളില്‍ 5 കോര്‍ണിയ ട്രാന്‍സ്പ്ലാന്റേഷന്‍ ശസ്ത്രക്രിയകള്‍...

ഡോക്ടർമാരുടെ സമരം ഒരാഴ്ചത്തേക്കു മാറ്റി

ഡോക്ടർമാരുടെ ശമ്പള കുടിശിക അനുവദിക്കുന്ന കാര്യത്തില് വിശദമായി പഠിച്ചശേഷം പരിഗണിക്കുമെന്ന് സര്ക്കാര് നല്കിയ ഉറപ്പിനെത്തുടർന്ന് തിരുവനന്തപുരം മെഡിക്കൽ കോളജിലെ ഡോക്ടർമാർ തുടർന്നു വന്ന സമരം...

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്

സംസ്ഥാനത്ത് സ്വർണവിലയില്‍ തുടർച്ചയായ ഇടിവ്.ബുധനാഴ്ച പവന് 2,280 രൂപ താഴ്ന്ന് 1,20,640 രൂപയായി. ഗ്രാമിന് രാവിലെ 285 രൂപ ഇടിഞ്ഞ് വില 15,080 രൂപയായി.രാജ്യാന്തര...