തനിച്ച് വീട്ടിലേക്ക് വരാന്‍ ആവശ്യപ്പെട്ടു; ജയിലറെ നടുറോഡില്‍ ചെരിപ്പൂരി തല്ലി പെണ്‍കുട്ടി

തമിഴ്‌നാട്ടില്‍ ജയിലറെ നടുറോഡില്‍ ചെരിപ്പൂരി തല്ലി പെണ്‍കുട്ടി. മധുര സെന്‍ട്രല്‍ ജയില്‍ അസി.ജയിലര്‍ ബാലഗുരുസ്വാമിക്കാണ് മര്‍ദനമേറ്റത്. ജയിലിലുള്ള പ്രതിയുടെ ചെറുമകള്‍ ആണ് പെണ്‍കുട്ടി. പെണ്‍കുട്ടിയോട് തനിച്ചു വീട്ടിലേക്ക് വരാന്‍ ഇയാള്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് പെണ്‍കുട്ടി ബന്ധുക്കളെയും കൂട്ടി എത്തി തല്ലി.കഴിഞ്ഞ നിരവധി തവണയായി പെണ്‍കുട്ടി മുത്തശനെ കാണാന്‍ ജയിലില്‍ പോകുമ്പോഴൊക്കെ ഇയാള്‍ മോശമായി പെരുമാറിയിരുന്നു. കഴിഞ്ഞയാഴ്ചയാണ് ജയില്‍ സന്ദര്‍ശിക്കുന്നതിനിടെ പെണ്‍കുട്ടിയെ വീട്ടിലേക്ക് ക്ഷണിച്ചത്. ഇതിനു പിന്നാലെയാണ് റോഡില്‍ വച്ച് തടഞ്ഞു വച്ച് മര്‍ദ്ദിച്ചത്. പെണ്‍കുട്ടിയുടെ വീട്ടിനടുത്തുള്ള സ്ത്രീകളും ഇവരോടൊപ്പമുണ്ടായിരുന്നു.പൊലീസ് സ്ഥലത്തെത്തി പെണ്‍കുട്ടിയെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചു. ഇയാള്‍ തനിക്കൊപ്പം പൊലീസ് സ്റ്റേഷനില്‍ വന്നാല്‍ മാത്രമേ പിന്തിരിയുകയുള്ളു എന്ന് യുവതി അറിയിച്ചു. ശേഷം മധുരെ പൊലീസ് സ്റ്റേഷനിലേക്ക് പെണ്‍കുട്ടി ബാലഗുരുസ്വാമിയുമായി പോയി. ഇയാള്‍ക്കെതിരെ പരാതി നല്‍കുകയും ചെയ്തു. സംഭവത്തില്‍ അസിസ്റ്റന്റ് ജയിലറെ സസ്‌പെന്‍ഡ് ചെയ്തിട്ടുണ്ട്. സമാന സാഹചര്യത്തില്‍ മറ്റുള്ള സ്ത്രീകളോടും പെണ്‍കുട്ടികളോടുമൊക്കെ ഇയാള്‍ മര്യാദയില്ലാതെ പെരുമാറിയതായി പരാതികളുണ്ട്.

Leave a Reply

spot_img

Related articles

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് വില കുറച്ചു

രാജ്യത്ത് വാണിജ്യ എൽപിജി സിലിണ്ടറിന് 200 രൂപയിലേറെ വില കുറച്ച് കേന്ദ്രസർക്കാർ.ഡൽഹിയിൽ സിലിണ്ടറിന് 202 രൂപയും കൊൽക്കത്തയിൽ 209 രൂപയുമാണ് കുറഞ്ഞത്.ഇതോടെ ഡൽഹിയിൽ വാണിജ്യ...

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം

വാഗമണ്ണില്‍ ആറുവയസുകാരനും എട്ടുവയസുകാരിക്കും നേരെ ലൈംഗികാതിക്രമം .ബന്ധുവായ 20വയസുകാരി കുട്ടികളെ ലൈംഗികമായി അതിക്രമിച്ചെന്നാണ് കുട്ടികളുടെ കുടുംബത്തിന്റെ ആരോപണം.യുവതിയെ പൊലീസ് അറസ്റ്റ് ചെയ്തു. മുന്‍കൂര്‍ ജാമ്യം...

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ

അയ്യപ്പന് പ്രത്യേക പബ്ലിസിറ്റിയുടെ ആവശ്യമില്ലെന്നും അയ്യപ്പ സംഗമം ഇനി ഉണ്ടാകില്ലെന്നും ദേവസ്വം ബോർഡ് പ്രസിഡൻ്റ് കെ ജയകുമാർ.ഈ വർഷം മുതല്‍ ശബരിമലയില്‍ പൂർണമായും ഡിജിറ്റലൈസേഷൻ...

റബ്ബർ വിപണിയിൽ റെക്കോർഡ് കുതിപ്പ്: ആശ്വാസത്തിൽ കർഷകർ

ആഗോള വിപണിയിലെ ചലനങ്ങൾക്ക് പിന്നാലെ സംസ്ഥാനത്തെ റബ്ബർ വിലയിൽ വൻ വർധനവ്. കർഷകർക്കും തോട്ടം മേഖലയ്ക്കും വൻ ആശ്വാസം പകർന്ന് ആർഎസ്എസ് 4 ഗ്രേഡ്...